Web Desk

February 03, 2020, 3:31 pm

അമ്മ ചൂണ്ടിക്കാണിക്കുന്നവനാ അച്ഛൻ പക്ഷെ അമ്മ ഒന്നേയുള്ളു; വിവാഹ- വിവാഹേതര ബന്ധങ്ങളെ കുറിച്ച് ഒരു തുറന്നു പറച്ചിൽ

Janayugom Online

അമ്മ ചൂണ്ടിക്കാണിക്കുന്നവനാ അച്ഛൻ പക്ഷെ അമ്മ ഒന്നേയുള്ളു… ! എന്ന തലക്കെട്ടോടെ പ്രമുഖ സൈക്കോളജിസ്റ്റ് എഴുതിയ ഫേയ്സ്ബുക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിവാഹ- വിവാഹേതര ബന്ധങ്ങളെ കുറിച്ച് നേരിൽക്കണ്ട ചില അനുഭവങ്ങളെ പറ്റിയാണ് കുറിപ്പിൽ കല പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…

അമ്മ ചൂണ്ടിക്കാണിക്കുന്നവനാ അച്ഛൻ പക്ഷെ അമ്മ ഒന്നേയുള്ളു… !

അടുത്ത മാസം വിവാഹിതനാകാൻ പോകുന്ന അച്ഛന്റെ മകൾ,

എന്റെ മകളാണ്…

കടംകഥ പോലെ, തമാശ പോലെ ഞാൻ പറയുന്നത്,

പതിനെട്ടു വയസ്സിന്റെ തൊട്ടു താഴെ നിൽക്കുന്ന അവൾക്കു ദഹിക്കില്ല. .

മടുത്തും വെറുത്തും ഭയന്നും ഇറങ്ങിയ ബന്ധം മാത്രമാണ് എനിക്കു ആ ദാമ്പത്യ ഓർമ്മകൾ…

അവൾക്കു അതല്ല. .

ഒറ്റകുട്ടിയുടെ pos­ses­sive­ness നു തള്ളയുടെ കുതന്ത്രം എന്നേ അപ്പുറത്തെ ലോകം കാണു. .

എതിര്പ്പ് കാണിക്കും തോറും അവൾ തലത്തിരിഞ്ഞവൾ ആയിത്തീരും…

അവൾ കടന്നു പോകുന്ന പ്രതിസന്ധികൾ, കുരുട്ട് ബുദ്ധിയായ അമ്മയുടെ മെനയൽ ആയി മാറിപ്പോകുന്ന അവസ്ഥ. .

എനിക്കുള്ളവർ പോലും പറയും,

ഡിവോഴ്സ് കഴിഞ്ഞാൽ അയാൾക്ക് വേറെ കെട്ടിക്കൂടെ?

കിലുക്കത്തിലെ ജഗതി ഡയലോഗ് പോലെ,

ഹിന്ദിക്കാരൻ ഗുണ്ടയുടെ പിടിയിൽ നിന്നും രക്ഷപെടാൻ,

അയാള് കല്യാണം കഴിക്കുന്നതല്ല എന്റെ പ്രശ്നം എന്ന് ഈ മറുതകളോട് ആരെങ്കിലും ഒന്ന് പറയുമോ എന്ന് ഞാനും തലയിൽ കൈവെച്ചു…

മാതാപിതാക്കൾ പരസ്പരം അടിയിട്ട് ഒരേ കൂരയ്ക്ക് കീഴെ കഴിയുന്നത് കാണുന്നത്,

വല്ലാത്ത സംഘർഷമാണ്. .

അതിലും ഭേദം ഡിവോഴ്സ് എന്ന് എന്റെ മകളും ചിന്തിച്ചതാണ്. .

അവളുടെ ശെരി മാത്രമേ ഞാൻ നോക്കിയിട്ടുള്ളു. .

പക്ഷെ, അതിലൊരാളുടെ വിവാഹം ഇത്രയും പെട്ടന്നു കൂടേണ്ടി വരുമെന്നു അവൾ പ്രതീക്ഷിച്ചില്ല. .

ഞാനവൾക്കു ഇന്നലെ എന്റെ കേസ് ഡയറി വായിക്കാൻ കൊടുത്തു. .

Note 2: my case diary

മിക്കവാറും കാണുന്ന ഒരു പെണ്ണുണ്ട്. .

അല്ലറ ചില്ലറ തയ്യൽ പണികൾ. , പുറം പണികൾ, ഒക്കെ ചെയ്തു ജീവിക്കുന്നവൾ. .

ഭർത്താവു കൂലിപ്പണിക്കാരൻ. .

രണ്ടു മക്കൾ. .

.

കുറെ നാൾ മുൻപ്, അവൾ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്റെ കാര്യങ്ങൾ തിരക്കി. .

അതെന്തിനാ. . ?

എനിക്ക് ആകാംഷയായി. .

ഞങ്ങൾ വിവാഹം കഴിച്ചിട്ടില്ല…

തലകുനിച്ചു അവൾ. .

”അടുത്ത വീട്ടിലെ ആളായിരുന്നു. .

ഗർഭിണി ആയപ്പോൾ പിന്നെ അങ്ങ് കൂടെ പൊറുപ്പിച്ചു. . ! !

രണ്ടു വരി ഉത്തരം. .

കിള്ളി ചോദിയ്ക്കാൻ ഞാനും നിന്നില്ല. .

കാര്യം മനസ്സിലായല്ലോ. .

പിന്നെ കുറച്ചു ദിവസം കഴിഞ്ഞാണ് വിശദമായ കഥ പറയുന്നത്. .

ഞങ്ങടെ ആളിന് വേറെ ഭാര്യ ഉള്ളതാ. .

ഞങ്ങളുടെ ആളോ. . ?

ആ അതെ. . വളരെ ഗൗരവത്തോടെ കാര്യം പറയുക ആണ്. .

”ആ സ്ത്രീ പേർഷ്യയിലെ ആയ പണിക്കു പോയി. .

അങ്ങേര് ഇവിടെ കൂലി പണിക്കും വന്നു. .

എന്റെ വീടിന്റെ അടുത്തേ…

കൊച്ചുള്ളതിനെ അവരുടെ തള്ളയെ ഏൽപ്പിച്ചു. .

എന്തിനു പറയണം ചേച്ചി. . !

ഞാൻ അങ്ങ് ഗർഭിണി ആയി. . അഞ്ചാം മാസമാണ് ‘അമ്മ കാര്യം മനസ്സിലാക്കിയേ. .

ആ തള്ള എന്നെ ഇനി ചെയ്യാൻ ബാക്കി ഒന്നുമില്ല. .

ഡോക്ടർ പറഞ്ഞു ഇനി കളയാൻ പറ്റില്ല, സമയം കഴിഞ്ഞു പോയെന്നു. . !

ആരാണ്ടു പറഞ്ഞു, ഏതൊക്കെയോ മരുന്ന് കഴിച്ചു നോക്കി. .

ഒരു രക്ഷയും ഇല്ല.

അവസാനം ‘അമ്മ അങ്ങേരുടെ അടുത്ത് കൊണ്ട് ചെന്നു…

അയാള് എന്നെ കൂടെ ഏറ്റെടുത്തു!

നല്ല പ്രായമുണ്ട്, എന്നാലും പിന്നെ വേറെ നിവൃത്തിയില്ലല്ലോ… !

പറഞ്ഞു നിർത്തിയപ്പോൾ പുള്ളികാരിക്ക് ഇച്ചിരി സങ്കടം വന്നെന്നു എനിക്ക് തോന്നി. .

ബലമായിട്ട് ആയിരുന്നോ. . ?

സംഭവം കഴിഞ്ഞപ്പോൾ വീട്ടിൽ പറയാമായിരുന്നില്ലേ. . ?

എനിക്ക് പിന്നെയും സംശയം. .

അല്ലല്ല. . ഞങ്ങള് സ്നേഹമായിരുന്നു. .

ശെരി. … എല്ലാം മനസ്സിലായി. .

”’മക്കള് രണ്ടും വളർന്നു വരുവല്ലേ…

ഇപ്പോൾ അങ്ങേർക്കൊരു പേടി. .

അവത്തുങ്ങളുടെ ഭാവിക്കു എന്തേലും പ്രശ്നം ഉണ്ടാകുമോ എന്ന്. .

ചേച്ചിയോട് ഒന്ന് തിരക്കാൻ പറഞ്ഞു. . , ഇനി രജിസ്റ്റർ ചെയ്യാമോന്ന്… !

ആദ്യത്തെ വിവാഹം ഒഴിയണം. . ഞാൻ പറഞ്ഞു. .

”ആഹ്. . എന്നാപ്പിന്നെ കല്യാണം വേണ്ട. .

പുള്ളികാരനെ എനിക്ക് വിശ്വാസമാ. .

മക്കളോടും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. . ,

അവരെ പൊന്നു പോലെ അല്ലെ അങ്ങേരു നോക്കുന്നെ. . !

ഒരു പെണ്ണിൽ കാണാൻ കൊതിയ്ക്കുന്ന ഏറ്റവും മനോഹരമായ പുഞ്ചിരിയോടെ അവൾ നടന്നു പോയി. .

ഇടയ്ക്കൊരു ദിവസം വഴിയിൽ വെച്ച് ആ രണ്ടു മക്കളെ കണ്ടു. .

കളിച്ചും ചിരിച്ചും ഒരു ബേക്കറിയിൽ നിന്നും ഇറങ്ങി വരുന്ന രണ്ടുപേരുടെയും കയ്യിൽ ഒരു കവർ ഉണ്ട്. .

”ശനിയാഴ്ച അങ്ങേരു അഞ്ഞൂറ് രൂപ കൊടുക്കും..

ആ കാശു കൊണ്ട് ഒരു ആഴ്ചത്തേയ്ക്കുളള പലഹാരങ്ങൾ ഇഷ്ടമുള്ളതൊക്കെ വാങ്ങും. . ”

ഭയങ്കര ഇഷ്ടം തോന്നി. .

ആ കൊച്ചു ജീവിതത്തിലെ വലിയ സന്തോഷം കണ്ടപ്പോൾ. . !

അടുത്ത ദിവസം എന്നെ തേടി വീണ്ടും അവളെത്തി. .

” അയാളുടെ മകളുടെ വിവാഹം ആണ് ചേച്ചി. .

തന്ത ഇങ്ങനെ പോയത് കാരണം നല്ലതൊന്നും വരില്ലല്ലോ. .

പെൺകൊച്ചു ഒരാളെ ഇങ്ങു കൊണ്ട് വന്നു. . , ഇനിയിപ്പോൾ നടത്തി കൊടുക്കുവാ. .

ഭാര്യ പേർഷ്യയിൽ നിന്നും വന്നു. . അങ്ങേരെ വിളിച്ചപ്പോൾ മുതൽ ഒരു മാറ്റമാ. .

കുടി തന്നെ കുടി. .

അങ്ങോട്ട് പോയാൽ പിന്നെ വരില്ല എന്നൊക്കെ പറയുന്നു. . !

മൂക്കു പിഴിഞ്ഞും കരഞ്ഞും കുറെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. .

അല്ലേലും ആ ചേച്ചി നല്ലവരാ..

അവര് കുടുംബം നോക്കാൻ അല്ല്യോ പോയെ. .

ഞാനും അങ്ങേരും ചതിച്ചു അവരെ. .

ഇനിയിപ്പോൾ വരുന്നത് വരട്ടെ. .

പോകുമ്പോഴും കണ്ണീരു തോർന്നിട്ടില്ല. .

എന്റെ ആശ്വസിപ്പിക്കലിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. .

രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കണ്ടപ്പോൾ കുറെ ധൈര്യം അവളിൽ ഉണ്ട്. .

”ആ ചേച്ചി നല്ലതാ..

വീണ്ടും അതിൽ പിടിച്ചു തന്നെ അവൾ വിശേഷം പറയാൻ തുടങ്ങി. .

വേറെ വല്ലോരും ആണേൽ വീട്ടിൽ വന്നു ചൂലെടുത്ത് എന്നേം അങ്ങേരേം അടിക്കില്ലേ. .

അത് മാത്രമല്ല. .

അങ്ങേരുടേം കൂടി പേരില് അവര് വാങ്ങിയ വസ്തു ഇനിയും തിരിച്ചു പിടിച്ചിട്ടു പോലുമില്ല. .

ഞാൻ പറഞ്ഞു അതങ്ങു തിരിച്ചു കൊടുക്കണം എന്ന്. .

എനിക്ക് അങ്ങേരെ കിട്ടിയാൽ മതി. .

എന്ന് വെച്ച് ബലം പിടിക്കാൻ പറ്റുവോ. . ?

ആ കുഞ്ഞിന് അതിന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടിയിട്ടില്ല. .

എന്റെ മക്കൾക്ക് സ്നേഹം മാത്രമേ അങ്ങേരു കൊടുത്തിട്ടുള്ളു. . ! ”’

സ്കൂളിൽ പോലും പോകാത്ത ആ പെണ്ണ്,

അവളുടെ വാക്കുകൾ, അതിലെ തിരിച്ചറിവും നേരും നെറിവും. , എന്നെ അതിശയിപ്പിച്ചു. . ഒരുപക്ഷെ,

അയാളോടുള്ള പെയ്തൊഴിയാത്ത പ്രണയത്തിലെ ഫലമാകാം ആ നന്മ. . !

അടുത്ത ദിവസം ഓടി അവൾ വന്നു. .

”’ അങ്ങേരു പോയിട്ട് ഇങ്ങു വന്നു ചേച്ചി…

എനിക്കറിയാം അങ്ങനെ ഒന്നും ഞങ്ങളെ വിട്ടു പോകില്ല എന്ന്. .

അവര്, അങ്ങേരുടെ ആദ്യ ഭാര്യ കുറച്ചു കാശു കൊടുത്തെന്നു. .

അങ്ങേരു വാങ്ങിയില്ല. .

അയാൾക്ക് സുഖമില്ല എന്ന് അറിഞ്ഞു കൊടുത്തതാണ്…

ഒരു പാട് അസുഖങ്ങൾ ഉണ്ട്. .

എന്നാലും സാരമില്ല. .

ജോലി എടുത്ത് ഞാൻ അയാളെ നോക്കും. . !

ചിരിച്ചും കരഞ്ഞും അവൾ എന്തൊക്കെയോ പറഞ്ഞു…

നിന്നെ ഇപ്പോൾ കാണാൻ എന്ത് ഭംഗിയാണ്… !

പറയണം എന്നുണ്ടെങ്കിലും മനസ്സിൽ ഒതുക്കി…

പൊട്ടിടാത്ത, മുടി ചീകാത്ത, കണ്ണെഴുതാത്ത, തീരെ മെലിഞ്ഞു കറുത്ത ഒരു സ്ത്രീ രൂപം. .

ആ സൗന്ദര്യത്തിന്റെ മുന്നിൽ തെല്ലു അപകര്ഷതയോടെ ഞാൻ നിന്നു. .

അറിവൊരു ഭാരമാകാറുണ്ട്. . , പലപ്പോഴും…

ഇവരിൽ രണ്ടു സ്ത്രീകളിൽ ആരുമാകാൻ കഴിയാത്ത ചിന്തകളാണ് ശീലിച്ചിട്ടുള്ളത്.. .

തീവ്രതയോടെ ജീവിതത്തെ സ്നേഹിക്കാൻ, സ്വാർത്ഥ ആകുക എന്നല്ലാതെ മറ്റൊന്നും അറിയുകയും ഇല്ല… !

അമ്മ ഒന്നെയെന്നു തുടങ്ങുക ആണ്. . നാളെ നിന്റെ അച്ഛനെക്കാൾ ധനം എനിക്കു ഉണ്ടായാൽ,

ഒരു കൊലപാതകം വരെ ചെയ്താലും അത് ന്യായീകരിക്കാൻ ആളുണ്ടാകും. .

അതാണ് ഈ ലോകം. .

മോള് പഠിക്കുക.

ജോലി നേടുക. .

നിന്റെ സ്വാതന്ത്രത്തിന്റെ ചിറകുകൾ ഞാൻ മുറിക്കില്ല…

മുഖം മൂടിയിട്ടു എഴുതാൻ അമ്മയ്ക്ക് സാഹിത്യവും അറിയില്ല. .

പ്രതിച്ഛായ പോകും, തുറന്നു എഴുതരുത്,

അത് ചെയ്യരുത്, ഇത് ചെയ്യരുതു,

ഒളിവും മറവും വേണം എന്ന് പറഞ്ഞാൽ അനുസരിച്ചു ശീലവുമില്ല. .

സഹതാപം നേടുക എന്നാലത് ദുരന്തമാണ്. .

കരയുന്ന ഇമോജി അമ്മയുടെ മുഖത്തു ഒരിക്കലും ഉണ്ടാകില്ല…

നിനക്കും അത് ബാധകമാണ്. .

നമ്മുടെ ജീവിതത്തിന്റെ നിർവചനം നമ്മളാണ് എഴുതി ഉണ്ടാക്കേണ്ടത്…

ഓരോരുത്തർക്കും അവരവരുടെ ജീവിതം വിലപ്പെട്ടതാണ്. .

മോൾടെ അച്ഛനും…

എൻറെയും നിന്റെയും പോലെ നമ്മൾ മാത്രമല്ല…

പക്ഷെ, നമ്മളെ പോലെ ചങ്കുറപ്പുള്ള പെണ്ണുങ്ങൾ കുറവാണ്!😍

കരയുന്ന ഇമോജി ഇടുന്നവർ ആരും നമ്മൾ ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നവരല്ല.…

എന്ത് രസമാണെന്നോ ഉറുമ്പ് കൂട്ടി വെയ്ക്കും പോലെ ഓരോന്നും കൂട്ടി വെച്ചു ജീവിക്കുക എന്നത്. .

ഇരുപതുകളിൽ എത്തിയ ഊർജ്ജമാണ്!

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

Eng­lish sum­ma­ry: psy­chol­o­gist kamala viral face­book post

you may also like this video