28 March 2024, Thursday

Related news

March 24, 2024
March 16, 2024
March 15, 2024
March 4, 2024
March 1, 2024
February 16, 2024
February 15, 2024
February 12, 2024
February 6, 2024
February 2, 2024

പി റ്റി പുന്നൂസ് ഉയർന്ന കമ്യൂണിസ്റ്റ് ബോധം കാത്തുസൂക്ഷിച്ച മഹനീയ വ്യക്തിത്വം: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവല്ല
October 2, 2021 11:14 am

ഉയർന്ന കമ്യൂണിസ്റ്റ് ബോധം എന്നും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു പി ടി പുന്നൂസിന്റേതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പി റ്റി പുന്നൂസിന്റെ അമ്പതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ യോഗം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1952 ലെ ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്നും വിജയിച്ച പി റ്റി പുന്നൂസ് മികച്ച പാർലമെന്റേറിയനായിരുന്നു. അതിനു ശേഷം 1957 മുതൽ 62 വരെ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തെയും പ്രതിനിധീകരിച്ച അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ സമൂഹത്തിനുള്ള മഹനീയ മാതൃകയാണെന്നും അദ്ദേഹം അനുസ്മരിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെയാകെ കൈ പിടിച്ച് സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുക വഴി കമ്യൂണിസ്റ്റ് പാർട്ടിക്ക് മധ്യ തിരുവിതാംകൂറിൽ വേരോട്ടമുണ്ടാക്കാനും പി റ്റി പുന്നൂസിന് കഴിഞ്ഞു. പി റ്റി പുന്നൂസിനെപ്പോലെയുള്ള സഖാക്കളുടെ തീക്ഷ്ണമായ അനുഭവങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് പുതിയ കാലത്തും പാർട്ടി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ എക്സി അംഗം അഡ്വ കെ ജി രതിഷ് കുമാർ, മണ്ഡലം അസ്സി സെക്രട്ടറി ശശി പി നായർ, പ്രേംജിത് പരുമല, വിജയമ്മ ഭാസ്കർ, പി റ്റി ലാലൻ, പി എസ്സ് റജി, പി വി ശിവൻ പിള്ള എന്നിവർ സംസാരിച്ചു. അനുസ്മരണ യോഗത്തിനു മുമ്പ് പി റ്റി പുന്നൂസ് സ്മാരകത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്മ്യതി കുടീരത്തിൽ പുഷ്പാർച്ചന നടന്നു.

 

Eng­lish Sum­ma­ry: PT Pun­nus is a great per­son­al­i­ty who main­tained a high com­mu­nist con­scious­ness: Min­is­ter GR Anil

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.