പമ്പയുടെ മണല്‍പ്പുറത്ത് വിശ്വാസ തീരം ഒരുങ്ങി

പത്തനംതിട്ട: തെളിമ മങ്ങാത്ത പമ്പയുടെ മണല്‍പ്പുറത്ത് വിശ്വാസ തീരം ഒരുങ്ങി .തിരുവചന സത്യങ്ങളുടെ പൊരുള്‍ തേടി െ്രെകസ്തവ ലക്ഷങ്ങള്‍ ഇനിയുള്ള എട്ട് നാള് മാരാമണ്ണിന്റെ മണ്ണിലേക്ക് പ്രവഹിക്കും .പ്രസിദ്ധമായ മാരാമണ്‍ കണ്വന്ഷന് ഇന്ന് തുടക്കം .നൂറ്റി ഇരുപത്തിമൂന്നാമത് മാരാമണ്‍ കണ്‍വന്‍ഷനാണ് ഇത്തവണ നടക്കുന്നത് .
1895ല്‍ ആണ് മാരാമണ്‍ കണ്‍വന്‍ഷന്റെ തുടക്കം .അയിരൂര്‍ അച്ചന് എന്നറിയപ്പെട്ടിരുന്ന സി .വി ഫിലിപ്പോസ് കശീശ,ഓ മശ്ശേരില് വര്‍ഗീസ് കശീശ ,പാലക്കുന്നത്ത് തോമസ് എന്നിവര്‍ നേതൃത്വം നല്‍കിയിരുന്ന ക്രിസ്തീയ കൂട്ടായ്മ്മ യോഗമാണ് പിന്നീട് മാരാമണ്‍ കണ്‍വന്‍ഷനായി മാറിയത് .ആറന്മുള ക്ഷേത്രത്തിന്റെ വടക്കുള്ള വിശാലമായ മണല്‍പ്പരപ്പിലാണ് ആദ്യകാലത്ത് യോഗം നടന്നിരുന്നത്.പിന്നീട് യോഗം മാരാമണ്ണിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നല്‍കും .മാര്‍ത്തോമ്മാ സഭ അദ്ധ്യക്ഷന്‍ ഡോ .ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്വന്ഷന് ഉല്‍ഘാടനം ചെയ്യും .സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് ഡോ .യു യാക്കിം മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് പീറ്റര്‍ ഡേവിഡ് ഈറ്റണ്‍ (ഫ്ളോറിഡ) ,റവ .ഡോ .വിനോദ് വിക്ടര്‍ ത്രിരുവനന്തപുരം), ഡോ .ആര്. രാജ് കുമാര്‍ (ഡെല്‍ഹി) ,റവ .ഡോ .ഫ്റാന് സിസ് സുന്ദര്‍രാജ് ( ചെന്നൈ എന്നിവരാണ് ഇത്തവണത്തെ മുഖ്യ പ്രസംഗകര്‍.12 മുതല്‍ 17 വരെ രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് 6.30 നും യോഗങ്ങള്‍ നടക്കും. 13ന് രാവിലത്തെ യോഗത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രസംഗിക്കും .14 ന് രാവിലെ പത്തിന് എ ക്യുമിനിക്കല് സമ്മേളനം നടക്കും .അന്ന് ഉച്ചയ്ക്ക് 2 ന് സാമൂഹ്യ തിന്മകള്ക്കെതിരെയുള്ള ബോധവല്‍ക്കരണ സമ്മേളനം നടക്കും. പതിനഞ്ച് മുതല്‍ പതിനേഴ് വരെ യുവവേദി യോഗങ്ങള്‍ ഉണ്ടാകും. 17ന് ഉച്ചകഴിഞ്ഞ് മിഷണറിയോഗം നടക്കും.
കണ്വന്ഷന് നഗറിലും പരിസരങ്ങളിലും പ്ളാസ്റ്റിക്ക് ,ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ചിട്ടുണ്ട്. മാരാമണ്‍ കണ്വന്ഷന് പരിസ്ഥിതി കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 9 ന് ഉച്ചയ്ക്ക് 2ന് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ സെമിനാര്‍ നടക്കും .
പമ്പയുടെ പുനരുജ്ജീവനം പത്തനംതിട്ടയുടെ അതിജീവനം എന്ന വിഷയത്തെക്കുറിച്ചാണ് സെമിനാര്‍. മാര്‍ത്തോമ്മാ സഭയുടെ മിഷണറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കണ്വന്ഷന് നേതൃത്വം നല്‍കുന്നത് .ഫെബ്രുവരി 18ന് കണ്വന്ഷന് സമാപിക്കും