ന്യൂഡൽഹി: ഉള്ളിവില കുതിച്ചുയർന്നതോടെ വിഭവങ്ങളിൽ നിന്നും ഉള്ളി അപ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഉരുളക്കിഴങ്ങിനും വില വർദ്ധിച്ചിരിക്കുകയാണ്. 100 രൂപയ്ക്കു മുകളിൽ ഉള്ളി വില ഉയർന്നത് രാജ്യ വ്യാപക പ്രതിഷേധത്തിനിന് വഴിവെച്ചിരുന്നു.
ഡൽഹിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 75 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 32 രൂപയ്ക്ക് ഡൽഹിയിൽ ഉരുളക്കിഴങ്ങ് ലഭിക്കുമ്പോൾ മറ്റ് നഗരങ്ങളിൽ ഇത് 40 നും 50നും ഇടയിലാണ്. പഞ്ചാബ്,യുപി,ബംഗാൾ എന്നിവിടങ്ങിൽ കാലം തെറ്റിപെയ്ത മഴയാണ് ഈ മാറ്റത്തിന് കാരണം. ഉള്ളി വില ഉയർന്നത് തന്നെ കേന്ദ്രത്തിന് തലവേദനയായിരിക്കുമ്പോഴാണ് ഉരുളക്കിഴങ്ങിനും വില കുതിച്ചുയരുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.