September 28, 2022 Wednesday

Related news

September 27, 2022
September 21, 2022
September 14, 2022
September 14, 2022
September 13, 2022
September 12, 2022
September 11, 2022
September 10, 2022
September 4, 2022
September 4, 2022

പബ്ജി ഗെയിമിനോടുള്ള ലഹരി വിനയായി; വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

Janayugom Webdesk
തമിഴ്നാട്
May 21, 2020 1:43 pm

പകൽ മുഴുവൻ പബ്ജി കളിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തമിഴ്നാട് ഈറോഡിലാണ് 16 കാരന്‍ കുഴഞ്ഞുവീണുമരിച്ചത്. ലോക്ഡൗണായതിനാൽ പുറത്ത്പോകാൻ കഴിയാത്തതിനെ തുടർന്നാണ് 12 മണിക്കൂറിലേറെ ഒറ്റയിരിപ്പിൽ ഗെയിം കളിച്ചതാണ് ദുരന്തത്തിന് കാരണമായത്. ബാറ്റിൽ റോയൽ വിഭാഗത്തിൽപെടുന്ന പബ്ജിഗെയിം ലഹരിമരുന്ന് പോലെ കുട്ടികളെ കീഴ്പ്പെടുത്തുന്നതായി നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. കളിക്കാർ പരസ്പരം പോരാടുകയും ഒടുവിൽ അതിജീവിക്കുന്നവർ വിജയികളാവുകയും ചെയ്യുന്ന ഗെയിമിന്റെ അവസാനത്തെ ഇരയാണ് ഈറോഡിലെ ഈ പതിനാറുകാരൻ.

സ്വകാര്യ പോളിടെക്‌നിക്കിൽ ടെക്സ്റ്റൈയില്‍ ഡിസൈൻ വിദ്യാർത്ഥിയായിരുന്ന സതീഷിന് തോൽവികൾ താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ വിഷാദത്തിലാകുന്നത് പതിവായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും സതീഷ് ഗെയിമില്‍ തോറ്റു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ തന്നെ സതീഷ് മുറിയില്‍ കയറി കളി തുടങ്ങി. ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങിയില്ല. വൈകിട്ട് ആറുമണിയായപ്പോള്‍ ഇരുന്നിടത്ത് നിന്ന് സതീഷ് താഴെക്കുമറഞ്ഞു വീണു. മാതാപിതാക്കളെത്തി ഉടന്‍ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; pubg death

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.