വീണ്ടുമൊരു ഡിജിറ്റല്‍ സ്ട്രൈക്ക്. ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് 275 ആപ്പുകള്‍. ഇതില്‍ പബ്ജിയും. എല്ലാവരെയും ഞെട്ടിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുമില്ല.
നിരോധിക്കുന്ന ആപ്പുകളുടെ കൂട്ടത്തില്‍ ജനപ്രീയ ഗെയിംമിഗ് ആപ്പായ പബ്ജിയും ഉള്‍പ്പെട്ടതാണ് ചര്‍ച്ചകളിലേക്ക് വഴിവെച്ചത്. എന്നാല്‍ പബ്ജി പ്രേമികള്‍ക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പബ്ജി നിരോധിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ കമ്പനി പ്രൈവസി & പോളിസിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കമ്പനി ഇത്തരത്തിലൊരു മാറ്റം കൊണ്ട് വന്നത്.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പബ്ജി ഇന്ത്യയില്‍ ബാന്‍ ആകാനുള്ള സാധ്യത വിരളമാണ്. പുതിയ പ്രൈവസി പോളിസിയില്‍ പറയുന്നത് ഇന്ത്യയിലെ ഡേറ്റകള്‍ ഒന്നും തന്നെ ചോര്‍ത്തപ്പെടുന്നില്ല. ഈ ഡേറ്റകള്‍ ഇന്ത്യയില്‍ തന്നെയാണ് സൂക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ പബ്ജിയുടെ സപ്പോര്‍ട്ടിംഗ് ടീമും, ഇന്‍ജിനീയറിംഗ് ടീമും ഇന്ത്യയില്‍ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ യാതൊരു തരത്തിലും ഡേറ്റകള്‍ ചൈനയിലേക്ക് കൈമാറപ്പെടുന്നില്ല.
Open ID, IP address, device information application version, battery level, WiFi Strength, available space, network type, OS version, platform, carrier, coutnry code, series ID, Android ID, MAC and IDFV, regitsration time, login time, and information തുടങ്ങിയ കാര്യങ്ങളാണ് പബ്ജി മൊബൈല്‍ ശേഖരിക്കുന്നത്.
നോരത്തെ ഡേറ്റാ ചോര്‍ച്ചയും ദേശീയ സുരക്ഷയും മുന്‍നിര്‍ത്തിയായിരുന്നു പബ്ജി ഉള്‍പ്പെടെയുള്ള 275 ആപ്പുകളെക്കൂടി നിരോധിക്കാനുള്ള ആപ്പുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒരു മാസത്തിന് മുന്നേ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് നിരോധിച്ചിരുന്നു.