Web Desk

November 02, 2020, 9:07 pm

പബ്ജി ഇനി ഓർമ്മ; ഫൗജിയെ വരവേൽക്കാം

Janayugom Online

പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് ആപുകൾ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു എങ്കിലും ആപ്പ് അതിനകം ഡൗൺലോഡ് ചെയ്തവർക്ക് ഉപയോഗിക്കുമായിരുന്നു. എന്നാൽ നവംബർ ഒന്ന് മുതൽ ഈ സംവിധാനവും ലഭിക്കില്ല എന്ന് നടത്തിപ്പുകാരായ ടെൻസെന്റ് ഗെയിംസ് ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ പബ്ജി ആരാധകർ ഇനി നിരാശപ്പെടേണ്ടതില്ല. പബ്ജിയ്ക്ക് ബദലായി ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്സ് (FAU‑G) അണിയറയിൽ തയ്യാറാവുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയിൽ സൈന്യം, പട്ടാളക്കാരൻ എന്ന അർത്ഥമുള്ളത് യാദൃശ്ചികമല്ല. ) ഗെയിം തയ്യാറാക്കുന്നത്.

അടുത്തിടെ ഗെയിമിന്റെ ആദ്യ ടീസറും പുറത്ത് വിട്ടു. ഒരു മിനിറ്റ് ദൈർഖ്യമുള്ള ടീസറിൽ ആക്ഷൻ സീനുകളും ഇന്ത്യ, ചൈനീസ് ജവാന്മാർ തമ്മിലുള്ള സംഘട്ടനവും പ്രമേയമാകുന്നുണ്ട്. ഷൂട്ടിംഗ് ഗെയിം ആയ ഫൗജിയുടെ ആദ്യ ലെവലിൽ ഗാൽവൻ താഴ്‌വര ആയിരിക്കും പശ്ചാത്തലം എന്ന് റിപ്പോർട്ടുകളുണ്ട്.

Eng­lish sum­ma­ry; pubg mobile to stop work­ing in india

You may also like this video;