December 3, 2022 Saturday

Related news

December 3, 2022
December 2, 2022
December 2, 2022
December 1, 2022
December 1, 2022
December 1, 2022
December 1, 2022
November 30, 2022
November 30, 2022
November 30, 2022

പരസ്യ പ്രചാരണം ഏപ്രിൽ നാല് വരെ

Janayugom Webdesk
തിരുവനന്തപുരം
March 29, 2021 10:28 pm

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. നക്‌സലൈറ്റ് ബാധിത മേഖലകളിൽ (ഒൻപത് മണ്ഡലങ്ങളിൽ) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്.

പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികൾ തുടങ്ങിയവയും ടിവി, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയിലൂടെയുള്ള രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത്. ഇതു ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവിൽ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നേടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Eng­lish sum­ma­ry: pub­lic cam­paign until april 4

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.