December 5, 2022 Monday

Related news

October 7, 2022
September 29, 2022
September 27, 2022
September 27, 2022
August 3, 2022
August 3, 2022
July 27, 2022
April 22, 2022
November 2, 2021
October 26, 2021

തെരുവ് നായ്ക്കൾക്ക് പൊതുഭക്ഷണ കേന്ദ്രങ്ങൾ ഒരുക്കണം: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
August 10, 2021 9:45 pm

തെരുവിൽ അലയുന്ന നായ്ക്കൾക്കായി ഭക്ഷണം നൽകാൻ പൊതുവായ കേന്ദ്രങ്ങൾ സർക്കാർ ഒരുക്കണമെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾ ചേർന്ന് വളർത്തു നായയെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരിന് നിർദ്ദേശം നൽകിയത്. ‘തെരുവ് നായ്ക്കൾ വിശക്കുമ്പോൾ മാത്രമാണ് അക്രമാസക്തരാവുന്നത്. അവ ഭക്ഷണവും വെള്ളവും മാത്രമാണ് തേടുന്നത്. അതിനായി പൊതുഭക്ഷണ കേന്ദ്രം സ്ഥാപിക്കാനായാൽ പാതി പ്രശ്നം പരിഹരിക്കപ്പെടും‘എന്നും കോടതി വ്യക്തമാക്കി.

നായ്ക്കൾക്കുള്ള തീറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് പ്രദേശവാസികളെ ആക്രമിക്കില്ലെന്ന നിലയുണ്ടാക്കും, നായ്ക്കളുടെ ഭയം ഇല്ലാതാക്കുമെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഹർജി കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം ആനിമൽ വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓർഗനൈസേഷനുകൾ അല്ലെങ്കിൽ സന്നദ്ധപ്രവർത്തകർക്ക് മാത്രമേ ഭക്ഷണം നൽകുന്നതിനും ജനന നിയന്ത്രണ പ്രവർത്തനങ്ങൾ നടത്താനും അനുവാദം നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചു. വളർത്തുമൃഗങ്ങളെ അവരുടെ ഉടമസ്ഥർ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം. അനിമൽ വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് മൃഗസംരക്ഷണ സംഘടനകളും നാല് സ്വകാര്യ ഷെൽട്ടറുകളും മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് അമിക്കസ് ക്യൂറി സുരേഷ് മേനോൻ കോടതിയെ അറിയിച്ചു. അനിമൽ വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഷെൽട്ടറുകൾക്ക് പുറമെ സ്വകാര്യ വ്യക്തികൾ നടത്തുന്ന 17 ഷെൽട്ടറുകൾ അവരുടെ വസതികളിൽ ഉണ്ടെന്നും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Eng­lish Sum­ma­ry: Pub­lic cater­ing cen­ters should be set up for stray dogs: High Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.