March 30, 2023 Thursday

Related news

March 27, 2023
July 29, 2022
July 18, 2022
July 14, 2022
June 28, 2022
June 25, 2022
June 17, 2022
May 27, 2022
February 16, 2022
February 9, 2022

പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി; നോട്ടീസ് നല്‍കാതെ പരിശോധന നടത്താം

Janayugom Webdesk
February 28, 2021 10:08 am

പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നിലവില്‍വരും. സംസ്ഥാന, ജില്ല, പഞ്ചായത്ത് തലത്തിലാണ് വിപുലമായ അധികാരങ്ങളോടെ സമിതി നിലവില്‍ വരുന്നത്. പൊതുജനാരോഗ്യം ഉറപ്പുവരുത്താന്‍ എവിടെയും നോട്ടീസ് നല്‍കാതെ പരിശോധന നടത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. കഴിഞ്ഞദിവസം ഗവര്‍ണര്‍ പുറപ്പെടുവിച്ച കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണിത് നിലവില്‍വരുക.

ആരോഗ്യവകുപ്പ് ഡയറക്ടറായിരിക്കും സംസ്ഥാന പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയായി മാറുക. ഡിഎംഒ ആണ് ജില്ലാ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി.ഓരോ പഞ്ചായത്തിലുമുള്ള പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെ ചുമതല. പൊതുജനാരോഗ്യത്തിനു ഭീഷണിയാവുന്ന എന്തിനെക്കുറിച്ചും ഒറ്റ കേന്ദ്രത്തില്‍ പരാതി ഉന്നയിക്കാന്‍ കഴിയുമെന്നതാണ് അതോറിറ്റി വരുന്നതോടെ ലഭിക്കുന്ന നേട്ടം. 

എല്ലാ തദ്ദേശസ്ഥാപനത്തിലും ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വേണം. അതോറിറ്റിയെ സഹായിക്കാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരുമുണ്ടാകും. ആവശ്യപ്പെട്ടാല്‍ പോലീസ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പബ്ലിക് ഹെല്‍ത്ത് അതോറിറ്റിക്ക് സഹായം നല്‍കണം.
eng­lish summary;Public Health Author­i­ty to ensure pub­lic health; Inspec­tion can be done with­out giv­ing notice
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.