March 30, 2023 Thursday

Related news

December 28, 2022
December 27, 2022
December 11, 2022
November 29, 2022
July 7, 2022
June 24, 2022
June 19, 2022
June 19, 2022
June 15, 2022
June 10, 2022

കോവിഡ് മുക്തനായ വ്യക്തി വാക്സിൻ സ്വീകരിക്കണോ? മറ്റെന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍; വിശദീകരണവുമായി ആരോഗ്യവകുപ്പ്

Janayugom Webdesk
കൊച്ചി
January 14, 2021 10:44 am

കേരളത്തില്‍ വിവിധ ജില്ലകളിലേക്കുളള കോവിഡ് വാക്സിൻ വിതരണം ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ്. ശനിയാഴ്ച വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കുകയാണ്. സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. വാക്സിനേഷനായി കേരളം പൂര്‍ണ്ണ സജ്ജമായി കഴിഞ്ഞിരിക്കുകയാണെങ്കില്‍ പോലും ഇപ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ നിരവധി സംശയങ്ങളും ചോദ്യങ്ങളും നിലനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ക്കിടയിലെ ആശങ്കകളും സംശങ്ങളും ദൂരീകരിക്കുകയാണ് ആരോഗ്യവകുപ്പ്.

കോവിഡ് മുക്തനായ ഒരു വ്യക്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ടോയെന്ന് പലര്‍ക്ക് എങ്കിലും സംശയം കാണാം. എന്നാല്‍, അത്തരം വ്യക്തികള്‍ വാക്സിൻ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ശരീരത്തെ രോഗ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താൻ സഹായിക്കും. കോവിഡ് പോസ്റ്റീവാകുകയോ സംശയിക്കുകയോ ചെയ്യുന്ന വ്യക്തി വാക്സിനേഷൻ കേന്ദ്രത്തിലെത്തിയാല്‍ രോഗം മറ്റുളളവരിലേക്ക് പകരുന്നതിനുളള സാധ്യത കൂടുതലാണ്. അതുകൊണ്ട്, രോഗലക്ഷണങ്ങള്‍ മാറി 14 ദിവസം കഴിയുന്നത് വരെ വാക്സിൻ സ്വീകരിക്കുന്നത് മാറ്റി വെയ്ക്കാം.

കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം അരമണിക്കൂറെങ്കിലും കുത്തിവെയ്പ്പ് കേന്ദ്രത്തില്‍ വിശ്രമിക്കണം. ശാരീരിക ബുദ്ധിമുട്ടുകളോ അസ്വസ്ഥതയോ ആനുഭവപ്പെട്ടാല്‍ ഉടൻ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. മാസ്ക് ധരിക്കുക, കൈകള്‍ ശുദ്ധിയാക്കി വെയ്ക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയവ കൃത്യമായി തന്നെ പാലിക്കണം.

മറ്റേതൊരു വാക്സിൻ സ്വീകരിച്ചാലും ഉണ്ടാകാൻ സാധ്യതയുളള പനി, വേദന, എന്നിവയുണ്ടായേക്കാം. വാക്‌സിന്‍ സ്വീകരിച്ചതു മൂലം മറ്റു പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
കാന്‍സര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് കോ വിഡ് രോഗ സാധ്യത കൂടുതലായതിനാല്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം.
28 ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഓരോ ഡോസ് വീതം ആകെ രണ്ടു ഡോസ് വീതം ആകെ രണ്ടു ഡോസ് വാക്‌സിനാണ് സ്വീകരിക്കേണ്ടത്. രണ്ടാമത്തെ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ച കൊണ്ട് ശരീരത്തില്‍ ആന്റിബോഡികളുടെ രക്ഷാകവചം നിര്‍മ്മിക്കപ്പെടും.

പൊതുജനങ്ങള്‍ക്ക് എപ്പോള്‍?

രോഗ സാധ്യത കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സിന്‍ നല്‍കേണ്ട മുന്‍ഗണന പട്ടിക തയാറാക്കിയിട്ടുണ്ട്. ആദ്യ വിഭാഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പോലീസ്, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുന്‍നിര പ്രവര്‍ത്തകരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ വിഭാഗത്തില്‍ 50 വയസിനു മുകളിലുള്ളവരെയും 50 വയസില്‍ താഴെയുള്ള മറ്റ് രോഗബാധിതരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്നാണ് എല്ലാവര്‍ക്കുമായി വാക്‌സിന്‍ ലഭ്യമാക്കുക.

ENGLISH SUMMARY: pub­lic health expla­na­tion about covid vaccine

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.