കുല്‍ഭൂഷണ്‍യാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതി 2019 ഫെബ്രുവരിയിൽ വാദം കേള്‍ക്കും

Web Desk
Posted on October 03, 2018, 9:42 pm

കഴിഞ്ഞ ഡിസംബറില്‍ കുല്‍ഭൂഷണ്‍ യാദവ് പാക് കസ്റ്റഡിയില്‍ അമ്മയോടും ഭാര്യയോടും സംസാരിക്കുന്നു

ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് വധശിക്ഷവിധിച്ച് പാക്കിസ്താനില്‍ തടവിലിട്ടിരിക്കുന്ന കുല്‍ഭൂഷണ്‍ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐസിജെ)2019 ഫെബ്രുവരി 18 മുതല്‍ 21വരെ വാദം കേള്‍ക്കും.

കഴിഞ്ഞ ഏപ്രിലില്‍ കുല്‍ഭൂഷണിനെ പാക് പട്ടാളക്കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. യാദവിനെതിരെയുള്ള കുറ്റങ്ങള്‍ തള്ളിയ ഇന്ത്യ2017മേയില്‍ ഐസിജെയെ സമീപിച്ചിരുന്നു. ഐസിജെയുടെ പത്തംഗ ബെഞ്ച് ഇക്കഴിഞ്ഞ മേയില്‍ ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് കേസ് കേള്‍ക്കുന്നതുവരെ കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരുന്നു.

ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ച് ബിസിനസ് നടത്തിവന്ന യാദവിനെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ടുപോയി. എന്നാല്‍ ബലൂചിസ്താനില്‍നിന്നും 2016 മാര്‍ച്ച് മൂന്നിന് അറസ്റ്റുചെയ്തതായി പാക് അധികൃതർ മാര്ഡച്ച് 25ന് അറിയിക്കുകയായിരുന്നു. കോണ്‍സുലേറ്റ് വഴിബന്ധം പുലര്‍ത്താന്‍ പോലും അനുവദിച്ചിരുന്നില്ല.ഐസിജെ ഇടപെട്ടില്ലെങ്കില്‍ യാദവ് വധിക്കപ്പെടുമെന്നും അത് ഇന്ത്യയുടെ വാദങ്ങളെ അപരിഹാര്യമായ നിലയില്‍ ബാധിക്കുമെന്നും ഇന്ത്യ അപേക്ഷയില്‍ പറഞ്ഞിരുന്നു.