ജമ്മുകശ്മീർ മുൻ ഐഎഎസ് ഓഫീസറും പീപ്പിൾസ് മൂവ്മെന്റ് പാർട്ടി നേതാവുമായ ഷാ ഫൈസലിനെതിരെ പൊതു സുരക്ഷാനിയമം ചുമത്തി.
ക്രിമിനൽ ചട്ടം 107 പ്രകാരം കരുതൽ തടങ്കലിലാണ് ഷാ ഫൈസൽ. ഓഗസ്റ്റ് 14നാണ് അദ്ദേഹത്തെ കരുതൽ തടങ്കലിലാക്കിയത്. നിലവിൽ അദ്ദേഹം ശ്രീനഗറിലെ എംഎൽഎ ഹോസ്റ്റലിലാണ് കഴിയുന്നത്. വിചാരണ കൂടാതെ ആരെയും രണ്ടുവർഷം വരെ കസ്റ്റഡിയിൽ വയ്ക്കാൻ പൊലീസിന് അനുമതി നൽകുന്നതാണ് പൊതുസുരക്ഷാ നിയമം.
ജമ്മുകശ്മീർ നേതാക്കളായ ഫാറുഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, അലി മുഹമ്മദ് സാഗർ, സർത്താജ് മദനി, ഹിലാൻ ലോൺ, നയിം അക്തർ എന്നിവർക്കെതിരെയും നേരത്തെ തന്നെ ഈ നിയമം ചുമത്തിയിരുന്നു.
നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുള്ളയെ പിഎസ്എ പ്രകാരം തടവിലിട്ടിരിക്കുന്നതിനെതിരെ സഹോദരി സാറാ അബ്ദുള്ള പൈലറ്റ് നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ സുപ്രീംകോടതി ജമ്മുകശ്മീർ ഭരണകൂടത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.