പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും- മന്ത്രി എ കെ ശശീന്ദ്രൻ

Web Desk

ചെറുവണ്ണൂർ

Posted on February 01, 2020, 9:04 pm
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതിന്  അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ഒത്തൊരുമിച്ചുള്ള പരിശ്രമം ആവശ്യമാണ്. വിദ്യാലത്തിന്റെ പുരോഗതിയിൽ സ്കൂൾ പി ടി
എകൾ പ്രധാന പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറുവണ്ണൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നവതി ആഘോഷ പ്രഖ്യാപനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കോർപ്പറേഷൻ വികസന കാര്യസമിതി ചെയർമാൻ പി സി രാജൻ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ കാര്യ സമിതി ചെയർമാൻ എം രാധാകൃഷ്ണൻ മാസ്റ്റർ പ്രദർശന സ്റ്റാളും ജില്ലാ പൊലീസ് കമ്മീഷണർ എ വി ജോർജ് എസ് പി സി ഓഫീസും  ഉദ്ഘാടനം ചെയ്തു.
എസ് പി സി നോഡൽ ഓഫീസർ പി സി ഹരിദാസൻ, നല്ലളം പൊലീസ് എസ് എച് ഒ എം കെ സുരേഷ്കുകുമാർ, ഫോറസ്റ്റ് അസി: കൺസർവേറ്റർ എം.കെ റോഷിൽ,  പി ടി എ പ്രസിഡണ്ട് എൻ പി ശിവശങ്കരൻ, മദർ പി ടി എ പ്രസിഡണ്ട് കെ മിനി, വിഎച് എസ് പ്രിൻസിപ്പൽ സഞ്ജീവ് കുമാർ, എം കെ ഗിരീഷ്, പി കെ ബഷീർ , എം സജൽ റഹ്മാൻ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ ടി അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ സുഷമ എസ് ജേക്കബ് സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പ്രിൻസ് വി പൗലോസ് നന്ദിയും പറഞ്ഞു.