യെസ് ബാങ്ക് ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ ബാങ്കുകളും ഏറ്റെടുക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് നിർദ്ദേശം നല്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്ഘടന വളരെ പരിതാപകരമായ സ്ഥിതിയിലായിരിക്കുന്നുവെന്നും അത്തരം സന്ദർഭത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ബാങ്കുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നുമുളള വസ്തുത സർക്കാരിന്റെ ശ്രദ്ധയിലുണ്ടാവണം.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശരിയായി നടക്കുന്നില്ലെന്നും ബാങ്കുകൾ ചെയ്യേണ്ടതുണ്ടെന്നും സർക്കാരിന്റെ ശ്രദ്ധ
സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു പ്രധാന ഉത്തേജക പങ്ക് വഹിക്കുക. ബാങ്കിംഗ് സംവിധാനത്തോട് ജനങ്ങൾക്കുള്ള വിശ്വാസം പരമപ്രധാനമാണ്. അതിന് കോട്ടം തട്ടുകയും അധ്വാനിച്ചുണ്ടാക്കിയ പണം നിക്ഷേപിച്ച ആളുകൾ ഇപ്പോൾ പരിഭ്രാന്തരായിരിക്കുകയുമാണ്.
കഴിഞ്ഞ ബജറ്റിന് തൊട്ടു മുമ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലെ നിരീക്ഷണം ഇപ്പോൾ ഓർക്കുന്നത് നല്ലതാണ്. സ്വകാര്യ ബാങ്കുകൾ കൂടുതൽ കാര്യക്ഷമമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു രൂപ ഒരു സ്വകാര്യ ബാങ്കിനായി മാറ്റിവച്ചാൽ അത് ഒമ്പത് പൈസ ലാഭം തരുമെന്നും ഒരു രൂപ പൊതുമേഖലയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 23 പൈസയുടെ നഷ്ടമാണ് ഉണ്ടാവുക എന്നായിരുന്നു അദ്ദേഹം അതിന് ഉദാഹരണമായി പറഞ്ഞത്.
ഒരു മാസത്തിനകം കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വകാര്യമേഖലയിലെ പ്രമുഖമായ യെസ് ബാങ്ക് നല്ല രീതിയിലല്ല പ്രവർത്തിക്കുന്നതെന്ന വസ്തുത തിരിച്ചറിയുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്യേണ്ടി വന്നു.
ഈ സാഹചര്യത്തിൽ ബാങ്കുകളുടെ മേൽനോട്ട ചുമതലയിൽ റിസർവ് ബാങ്ക് ഉദാസീനത വതരുത്തിയതും നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാതെ യെസ് ബാങ്ക് പൊതുമേഖലാ ബാങ്ക് ഏറ്റെടുക്കുന്നുവെന്നുള്ള പ്രഖ്യാപനം പൊടുന്നനെ നടത്തിയതും എല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. കെടുകാര്യസ്ഥതയ്ക്കുത്തരവാദികളായവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കണം.
യെസ് ബാങ്കുൾപ്പെടെ പല സ്വകാര്യ ബാങ്കുകളുടെയും കെടുകാര്യസ്ഥത കൂടുതൽ തുറന്നുകാട്ടപ്പെടുന്ന സാഹചര്യത്തിൽ ബാങ്കുകൾ കൈകാര്യംചെയ്യുന്നത് പൊതുപണമാണെന്നതിനാൽ പൊതു സമൂഹത്തിന്റെയും സമ്പദ്ഘടനയുടെയും താല്പര്യസംരക്ഷണത്തിനായി നിലവിലുള്ള എല്ലാ സ്വകാര്യബാങ്കുകളും സർക്കാർ ഏറ്റെടുക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ENGLISH SUMMARY: Public sector banks should be directed to take over all private banks: CPI
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.