Wednesday
24 Jul 2019

പൊതുവിദ്യാഭ്യാസത്തിന് കരുത്ത് പകരാന്‍ ഈ വര്‍ഷം 6000 എല്‍പി,യുപി അധ്യാപകര്‍ക്ക് നിയമനം: പിഎസ്‌സി

By: Web Desk | Thursday 19 July 2018 9:44 PM IST


psc JANAYUGOM

കാസര്‍കോട്: സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കരുത്ത് പകരുന്നതിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷം തന്നെ 6000 എല്‍ പി, യു പി അധ്യാപകര്‍ക്ക് നിയമനം നടത്തുമെന്ന് പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു. എല്‍പിഎസ്എ,യുപിഎസ്എ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഇന്റര്‍വ്യൂ മൂന്ന് മേഖലകളിലായി നടക്കുകയാണ്. 18,000 പേരെയാണ് കൂടികാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ഇതിനായി 18 ഇന്റര്‍വ്യൂ ബോര്‍ഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. എത്രയും പെട്ടന്ന് റാങ്ക് പട്ടിക പുറത്തിറക്കുന്നതിനാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത്. പി എസ് സി ഇ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ എത്തുന്നതോടെ ഫയല്‍ തീര്‍പ്പാക്കല്‍ വേഗത്തിലാവും. ഓണ്‍ ലൈന്‍ അപേക്ഷകള്‍ ഇ ഓഫീസ് വഴി കൈകാര്യം ചെയ്യും. 36,000 ഹാര്‍ഡ് ഫയലുകള്‍ സ്‌കാന്‍ ചെയ്ത് പിഎസ്‌സി ആസ്ഥാനത്തെ കംപ്യൂട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. പിഎസ്‌സി ആസ്ഥാനത്തും മൂന്ന് മേഖല ഓഫീസുകളിലും ഇ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ജില്ല പിഎസ്‌സി ഓഫീസകളില്‍ ഇനി മലപ്പുറത്ത് മാത്രമാണ് ഇ ഓഫീസ് വരാനുള്ളത്. ആഗസ്ത് രണ്ടാംവരം സമ്പൂര്‍ണ ഇ ഓഫീസ് പ്രഖ്യാപനം നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Related News