ലോക്ക് ഡൗണിന് ശേഷവും പൊതു ഗതാഗതത്തിൽ നിയന്ത്രണം വരും.ഗ്രീൻ സോൺ മേഖലകളിൽ മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളു. ഗ്രീൻ സോണിലും ബസ് സർവീസ് ജില്ലയ്ക്കുള്ളിൽ മാത്രം .20 നു ശേഷം മോട്ടോർ വാഹന ഓഫീസുകൾ തുറക്കു.ഓൺലൈൻ അപേക്ഷകൾ മാത്രമേ അനുവദിക്കുകയുള്ളു. ഓറഞ്ച്, റെഡ് സോണുകളിലുള്ളവർ മറ്റ് ജില്ലകളിൽ കടന്നാൽ ക്വറന്റീനിലാകും.സ്വകാര്യ വാഹനങ്ങൾക്ക് ഇളവുകൾ അനുവദിക്കുന്നതല്ല. സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണം 20 നു ശേഷവും അതേപടി തുടരും.കാറിൽ ഡ്രൈവർ ഉൾപ്പടെ രണ്ടുപേരും ഇരുചക്ര വാഹനത്തിൽ ഒരാളും മാത്രമേ അനുവദിക്കുകയുള്ളു.സ്വകാര്യ കമ്പനികൾ ആവശ്യപ്പെട്ടാൽ കെ എസ് ആർ ടി സി ബസുകൾ വാടകയ്ക്ക് നൽകും.
അലപ്പുഴ, തിരുവനന്തപുരം തൃശൂർ, പാലക്കാട് , വയനാട് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ഈ മാസം 20ന് ഭാഗിക ജനജീവിതം അനുവദിക്കാം. രോഗമുക്തമായി കോട്ടയം ഇടുക്കി എന്നിവയെ ഒറ്റസോണാക്കി. 20ന് ശേഷം സാധാരണ ജന ജീവിതം അനുവദിക്കാമെന്നുമാണ് മന്ത്രിസഭയുടെ തീരുമാനം..കള്ള് ചെത്തിന് തെങ്ങുകള്‍ ഒരുക്കുന്നതിന് മന്ത്രിസഭ അനുമതി നല്കി. ലോക് ഡൗണ്‍ കാലത്ത് അടഞ്ഞുകിടക്കുന്ന എല്ലാ കടകളും ശുചീകരണത്തിനായി ഒരു ദിവസം തുറക്കാനും അനുമതി നൽകി. വ്യവസായ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് വകുപ്പ സെക്രട്ടറിയോട് റിപ്പോർട്ട് തേടി ഏതൊക്കെ തുറക്കാം എത്ര പേർ ആകാം എന്നതും ഉൾപ്പെടുത്തണം. കേന്ദ്രനിർദേശം പൂര്‍ണമായി പാലിക്കാനാണ് മന്ത്രിസഭാ തീരുമാനം.
ENGLISH SUMMARY: public transportation only in green zone areas after lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.