Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
ടി കെ അനിൽകുമാർ

ആലപ്പുഴ

December 07, 2020, 9:02 pm

അഴിമതിരഹിത വികസന കാഴ്ചപ്പാടുമായി പൊതുമരാമത്ത് വകുപ്പ്

Janayugom Online

അഴിമതി പഴങ്കഥയാക്കി പുതിയ വികസന കാഴ്ചപ്പാടുമായി പൊതുമരാമത്ത് വകുപ്പ് കേരളത്തിൽ നടപ്പാക്കിയത് വിപ്ലവകരമായ മാറ്റങ്ങൾ. അഴിമതിക്കാർക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചും പുതിയ സാങ്കേതിക വിദ്യകൾ പ്രയോഗത്തിൽ വരുത്തിയും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നടപ്പാക്കിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. ഏനാത്ത് പാലത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞത് ഇതിന് ഉദാഹരണം.

പരമ്പരാഗത രീതികളിൽ നിന്നു വ്യതിചലിച്ച് പ്രകൃതി സൗഹൃദവും നവീന സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയായിരുന്നു ഏനാത്ത് പാലത്തിന്റെ നിർമ്മാണ രീതി. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം ഉപയോഗിച്ചു പോന്നിരുന്ന കോൾഡ് ഇൻസൈറ്റ് റീസൈക്ലിംഗ് സാങ്കേതികവിദ്യയിൽ ജർമ്മൻ നിർമ്മിത യന്ത്രങ്ങളുടെ സഹായത്തോടുകൂടിയാണ് പല റോഡുകളും നിർമ്മിച്ചത്. കയർ ജിയോടെക്സ്റ്റയിലും നാച്ച്വറൽ റബ്ബർ മിക്സ് ബിറ്റുമിനും ഉപയോഗിച്ച് മാതൃകാ റോഡുകളും നിർമ്മിച്ചു.

ജർമ്മൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി കോൾഡ് റീസൈക്ലിംഗ് പ്രീ സ്പ്രെഡ് സിമന്റ് സ്റ്റെബിലൈസ്ഡ് റോഡുകൾ നിർമ്മിച്ചതും പുതുചരിത്രം. കേരളത്തിലെ പരമ്പരാഗത നിർമ്മാണ സങ്കല്പങ്ങളെ ആകെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ പൊതുമരാമത്ത് കെട്ടിട വിഭാഗവും നടപ്പാക്കി. പൈതൃക തനിമ ചോരാതെ തിരുവനന്തപുരത്ത് നിർമ്മിച്ച പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടം, പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണികഴിപ്പിച്ച ഹൈക്കോടതിയുടെ ഓഡിറ്റോറിയം എന്നിവ പൊതുമരാത്ത് വകുപ്പിന്റെ കർമ്മശേഷിയുടെ ഉത്തമ ഉദാഹരണങ്ങൾ. നിർമ്മാണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും നിർമ്മാണങ്ങളുടെ കാലതാമസം ഒഴിവാക്കുന്നതിനും എറണാകുളത്തും കോഴിക്കോടും ആരംഭിച്ച റീജിയണൽ ഡിസൈൻ ആന്റ് ക്വാളിറ്റി കൺട്രോൾ ലാബുകൾ ഈ രംഗത്തെ പുത്തൻ ചുവടുവയ്പാണ്. പൊതുമരാമത്ത് വകുപ്പിൽ പ്രൈസ് സോഫ്റ്റ് വേയർ ഫലപ്രദമായി ഏർപ്പെടുത്തിയതും ഇ‑ടെണ്ടർ സംവിധാനം കാര്യക്ഷമമാക്കിയതും പൊതുമരാമത്ത് പ്രവൃത്തികൾ പരിശോധിക്കുന്നതിന് ജനപ്രതിനിധികളെയും സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തി സോഷ്യൽ ഓഡിറ്റിംഗ് സമിതികൾ രൂപീകരിച്ചതും അഴിമതി കുറച്ചു.

വകുപ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ നേരിട്ട് അറിയിക്കുന്ന എല്ലാ മാസത്തെയും ആദ്യ ബുധനാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുക്കുന്ന ഫോ ൺ‑ഇൻ‑പ്രോഗ്രാമിന് വ ലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദേശിയപാത നാലുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗത്ത് തലശ്ശേരി-മാഹി ബൈപ്പാസ്, കോഴിക്കോട് ബൈപ്പാസ് എന്നിവ ടെണ്ടർ അംഗീകരിച്ച് കരാർ ഒപ്പുവച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 30 ശതമാനം പണികൾ മാത്രം പൂർത്തീകരിച്ച കൊല്ലം ബൈപ്പാസ് ജനങ്ങൾക്കായി തുറന്ന് കൊടുത്തതും വിസ്മയകരമായ മാറ്റമാണ്. നാലുപതിറ്റാണ്ടായി നിർമ്മാണം നീണ്ട ആലപ്പുഴയുടെ സ്വപ്ന പദ്ധതിയായ ബൈപ്പാസ് പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കിയതും പൊതുമരാമത്ത് വകുപ്പിന്റെ നേട്ടമാണ്. ബൈപ്പാസിന്റെ 85 ശതമാനം നിർമ്മാണവും പൂർത്തീകരിച്ചത് ഈ സർക്കാരിന്റെ കാലത്താണ്.

 

Eng­lish Sum­ma­ry: Pub­lic Works Depart­ment with Cor­rup­tion Free Devel­op­ment Vision

You may like this video also