കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന് നികുതി വെട്ടിപ്പ് കേസില്‍ നടനും എം.പി.യുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്കി. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പറയുന്നു.
പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിൽ ആഡംബര കാർ റജിസ്റ്റർ ചെയ്തു കേരളത്തിൽ അടയ്ക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്ന കുറ്റമാണു ചുമത്തിയത്. രണ്ട് കാറുകളുടെ റജിസ്ട്രേഷനിലാണു കേസെടുത്തതെങ്കിലും ഇപ്പോൾ ഒരു കാറിന്റെ കേസിലാണു കുറ്റപത്രം. പുതുച്ചേരി ചാവടിയിലെ അപ്പാർട്മെന്റിൽ താൽക്കാലിക താമസക്കാരൻ എന്ന രീതിയിലാണു 2010ൽ വാങ്ങിയ കാർ സുരേഷ് ഗോപി റജിസ്റ്റർ ചെയ്തത്. വ്യാജ മേൽവിലാസത്തിലെ റജിസ്ട്രേഷനിലൂടെ 16 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണു കണ്ടെത്തൽ. റജിസ്ട്രേഷനു വേണ്ടി വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.രേഖകൾ വ്യാജമാണെന്നു സമ്മതിക്കുന്ന നോട്ടറിയുടെ മൊഴിയും സുരേഷ് ഗോപി അപ്പാർട്മെന്റിലെ താമസക്കാരനല്ലെന്ന കെട്ടിട ഉടമയുടെ മൊഴിയുമാണു പ്രധാന തെളിവുകൾ.
വ്യാജ രജിസ്ട്രേഷൻ വഴി സർക്കാരിന് 19,60,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. ഈ കേസിൽ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിട്ടിരുന്നു. സുരേഷ് ഗോപിയെ കൂടാതെ ഫഹദ് ഫാസിൽ, അമല പോള്‍ എന്നിവരും വ്യാജ രജിസ്ട്രേഷനിൽ അന്വേഷണം നേരിട്ടിരുന്നു. എന്നാൽ, ഫഹദ് ഫാസിൽ പിഴയടച്ച് കേസിൽ നിന്നും ഒഴിവായി. അമല പോളിന്റെ വാഹനം കേരളത്തിൽ ഉപയോഗിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.
you may also like this video
English summary: puducheri vehicle registration case charge sheet against suresh gopi mp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.