20 April 2024, Saturday

തൃശൂരില്‍ ഇത്തവണയും പുലികള്‍ ഇറങ്ങുക ഓണ്‍ലൈനില്‍

Janayugom Webdesk
August 24, 2021 10:03 am

തൃശൂരില്‍ ഇത്തവണയും ഓണ്‍ലൈനിലാണ് പുലികള്‍ ഇറങ്ങുക. പൊതുജനങ്ങള്‍ക്കായി ഇന്ന് വൈകീട്ട് മൂന്നു മണി മുതല്‍ നാല് വരെ അയ്യന്തോള്‍ ദേശത്തിന്റെ ഫേയ്സ്ബുക്ക് പേജിലും ഫെസ്ബുക്കിന്റെ ഔദ്യോഗിക പേജിലും പുലിക്കളിയുടെ തത്സമയ സംപ്രേഷണമുണ്ടാകും. സ്വരാജ് റൗണ്ടില്‍ ചടങ്ങ് നിര്‍വ്വഹിക്കാന്‍ ഒറ്റപ്പുലിയും ഇറങ്ങും. കൊവിഡ് സാഹചര്യമായതിനാല്‍ ഇക്കുറിയും അരമണി കെട്ടി കുഭ കുലുക്കി സ്വരാജ് റൗണ്ടിലിറങ്ങുന്ന പുലികളെ കാണാന്‍ തൃശൂരുകാര്‍ക്ക് കഴിയില്ല. 

നടുവിലാല്‍ ഗണപതിക്ക് തേങ്ങ ഉടച്ചാണ് സാധാരണ പുലികള്‍ റൗണ്ടിലിറങ്ങാറ്. ആ പതിവി തെറ്റാതിരിക്കാന്‍ വീയൂര്‍ ദേശത്തു നിന്ന് ഒരു പുലിയെത്തി നടുവിലാല്‍ ഗണപതിക്കു മുന്നില്‍ തേങ്ങ ഉടയ്ക്കും. അതേസമയം ഓണ്‍ലൈനായും ഇക്കുറി പുലിക്കളി കാണാം. അയ്യന്തോള്‍ ദേശം മേളക്കാരുമായി ഫെയിസ് ബുക്ക് ലൈവിലൂടെ പുലിക്കളി നടത്തും. 3 മണി മുതലാണ് ഓണ്‍ലൈന്‍ പുലിക്കളി ആരംഭിക്കുക. ആറ് പുലികളും അഞ്ച് മേളക്കാരു മാണ് സംഘത്തിലുണ്ടാവുക. പുലിക്കളി ചിത്രീകരിക്കുനിടത്തേക്ക് 10 കമ്മിറ്റിക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
eng­lish summary;puliklai through online mode
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.