May 27, 2023 Saturday

പത്തു മാസത്തെ വിവാഹ ജീവിതം; പുല്‍വാമയില്‍ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ സേനയിലേക്ക്‌

Janayugom Webdesk
ഡെറാഡൂണ്‍
February 19, 2020 12:36 pm

പുൽവാമ ഭീകരാക്രമത്തിൽ വീരമൃത്യു വരിച്ച ജവാൻ മേജർ വിഭൂതി ശങ്കർ ഡൗൻസിയാലിന്റെ ഭാര്യ നികിത കൗൾ സൈനികസേവനത്തിനൊരുങ്ങുന്നു.ഇതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ നികിത ഇപ്പോള്‍ സേനവിളിക്കുന്നതും കാത്തിരിക്കുകയാണ്. കേവലം പത്തുമാസത്തെ ദാമ്പത്യം മാത്രമാണ് നികിതയ്ക്കും വിഭൂതിയ്ക്കും വിധി അനുവദിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് ജയ് ഹിന്ദ് പറഞ്ഞുകൊണ്ട് അന്തിമോപചാരം അര്‍പ്പിച്ച നികിതയുടെ വീഡിയോ കണ്ണീരോടെ രാജ്യം കണ്ടിരുന്നു.

പുരോഗമനചിന്താഗതിക്കുടമയായിരുന്ന വിഭൂതി ഉയരങ്ങളിലേക്ക് പറക്കാന്‍ എപ്പോഴും തന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്ന് ഭാര്യ പറയുന്നു. വിഭൂതിയോട് തനിക്കുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന നിലയിലാണ് സൈനികസേവനം തിരഞ്ഞെടുത്തതെന്ന് നികിത കൗള്‍ കൂട്ടിച്ചേര്‍ത്തു. വിഭൂതിയുടെ അമ്മ സരോജ് ഡൗന്‍ഡിയാല്‍ പിന്തുണയുമായി ഒപ്പമുണ്ടെന്ന നികിത അറിയിച്ചു. സരോജിനൊപ്പമാണ് നികിത ഇപ്പോള്‍ താമസിക്കുന്നത്.

ENGLISH SUMMARY: Pul­va­ma brave heart join to army

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.