എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചില്ല; പുൽവാമ ആക്രമണ കേസിലെ പ്രതിക്ക് ജാമ്യം

Web Desk

ന്യൂഡൽഹി

Posted on February 27, 2020, 5:44 pm

പുൽവാമ ആക്രമണ കേസിലെ പ്രതിക്ക് ജാമ്യം. യൂസഫ് ചോപ്പനാണ് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. സമയപരിധിക്കുള്ളിൽ എൻഐഎ കുറ്റപത്രം നൽകാത്തതിനെ തുടർന്നാണ് പ്രതിക്ക് ജാമ്യം നൽകിയത്. ഫെബ്രുവരി 11നുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതായിരുന്നു.

180 ദിവസമായി കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത്. അതേസമയം ആവശ്യമായ തെളിവുകൾ ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാതിരുന്നതന്ന് എൻഐഎ അറിയിച്ചു. ഇതേത്തുടർന്ന് ചോപന്റെ വാദം ജഡ്ജി പ്രവീൺ സിങ് അംഗീകരിക്കുകയായിരുന്നു. 50,000 രൂപയുടെ സ്വന്ത ജാമ്യത്തിലും ആൾജാമ്യത്തിലും ഇയാൾക്കു പുറത്തിറങ്ങാം.

Eng­lish Sum­ma­ry; NIA’s Fail­ure To File Chargesheet, Pul­wa­ma attack case accused gets bail

YOU MAY ALSO LIKE THIS VIDEO