പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു

Web Desk
Posted on May 18, 2019, 9:15 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമയിലെ അവന്തിപോരയില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍. പുലര്‍ച്ചെ 2.10 ഓടെയാണ് സംഭവം. ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നടത്തിയ തെരച്ചിലിനൊടുവില്‍ ഭീകരന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

You May Also Like This: