പൂനെ: ലിംഗ സമത്വത്തിനായുള്ള പോരാട്ടത്തിന് ഏറെ നാളത്തെ ചരിത്രം ഉണ്ട്. സോഷ്യൽ മീഡിയയിലും അല്ലാതെയും ഒക്കെ വലിയ ചർച്ചകളാണ് ഇപ്പോൾ അരങ്ങേറുന്നത്. ചലച്ചിത്ര, രാഷ്ട്രീയ വനിതകൾ തുടങ്ങി നിരവധി തലങ്ങളിൽ ഉള്ളവർ ലിംഗ സമത്വത്തിന് വേണ്ടി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൂനെ ഫെര്ഗൂസന് കോളജിലെ ആൺക്കുട്ടികൾ ആണ്. എല്ലാവരും സാരിയുടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നില്‍ക്കുന്നത്. ‘ടൈ ആന്‍ഡ് സാരീ ഡേ’ എന്ന പേരില്‍ നടന്ന ചടങ്ങിനാണ് ആൺക്കുട്ടികൾ സാരിയുടുത്ത് എത്തിയത്.
Boys dress up in sarees to send message on gender equality https://t.co/pUQljdBLco Pune college boys dress up in sarees on traditional day to send message on gender equality pic.twitter.com/DPzNH4avu1
— Vishal verma (@Vishalverma111) January 4, 2020
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആകാശ് പവാര്‍, സുമിത് ഹോണ്വാഡ്കര്, റുഷികേഷ് സനപ് എന്നിവരാണ് സാരിയുടുത്ത് എത്തിയത്. സുഹൃത്തായ ശ്രദ്ധ ദേശ്പാണ്ഡെയുടെ സഹായത്തോടെയാണ് സാരി ഉടുത്തതെന്നും വലിയ ബുദ്ധിമുട്ടായിരുന്നു ഇതുടക്കാനുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വ്യത്യസ്ത മാര്‍ഗത്തിലൂടെ ഒരു വലിയ സന്ദേശം നൽകിയ വിദ്യാർത്ഥികൾക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
English Summary: Pune Fergusson college boys wear saree for supporting gender equality.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.