Web Desk

പൂനൈ

June 07, 2020, 10:33 am

കോവിഡ് പരീക്ഷണം കുരങ്ങുകളില്‍ നടത്താന്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

Janayugom Online

കോവിഡിനെ പ്രതിരോധിക്കുന്നതിനായുള്ള വാക്സിന്‍ പരീക്ഷണം കുരങ്ങുകളില്‍ നടത്തുന്നതിന് അനുമതി നേടി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. പരീക്ഷണം നടത്തുന്നതിനായി മുപ്പത് കുരങ്ങുകളെ ഉടന്‍ പിടികൂടാനാണ് തീരുമാനം. മൂന്നും നാലും വയസുള്ള കുരങ്ങുകളെയാണ് പരീക്ഷണം നടത്തുന്നതിനായി ഉപയോഗിക്കുന്നത്. സാധാരണ പെണ്‍കുരങ്ങുകളെയാണ് പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കാറ്.

എന്നാല്‍ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലും ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലും വാക്സിന്‍ പരീക്ഷണത്തിനായി ഉപയോഗിച്ച കുരങ്ങുകളില്‍ പരീക്ഷണത്തിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Eng­lish Sum­ma­ry: pune niv to test covid-19 test vac­cine in monkey

You may also like this video