ട്രാഫിക് ചട്ടങ്ങൾ മറികടന്ന് ബൈക്കുമായി റോഡിലെത്തിയ ഫ്രീക്കൻ യുവാവിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി പൂനെ ട്രാഫിക് പൊലീസ്. നിയമവിധയമല്ലാത്ത നമ്പർ പ്ലേറ്റും ഹെൽമെറ്റും ഇല്ലാതെ യുവാവ് ഇരുചക്രം ഓടിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നമ്പർ പ്ലേറ്റിന്റെ കൂടെ ‘ഖാൻ സഹാബ്’ എന്ന എഴുത്തും കീരിടവുമാണ് ഉൾപെടുത്തിയിരിക്കുന്നത്. 1989ലെ മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിച്ച് നമ്പറല്ലാതെ വേറെ ഒന്നും നമ്പര്‍ പ്ലേറ്റില്‍ എഴുതുന്നത് അനുവദനീയമല്ല. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും ഖാൻ സഹാബ് വൈറലായതോടെ യുവാവിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് പൂനെ ട്രാഫിക് പോലീസ് നൽകിയത്. മറുപടി നൽകാൻ മാത്രമല്ല നമ്പര്‍ ഉപയോഗിച്ച് യുവാവിനെ കണ്ടുപിടിച്ച് പിഴ ശിക്ഷയും നല്കാന് പൂനെ ട്രാഫിക് പൊലീസ് മറന്നില്ല.
ഖാന് സാഹിബിന് കൂള്‍ ആവണമായിരുന്നു
ഖാന് സാഹിബിന് ഹെയര്‍സ്റ്റൈല്‍ കാണിക്കണമായിരുന്നു
ഖാന് സാഹിബിന് ഹിറോ ബൈക്ക് ഓടിക്കണമായിരുന്നു
എന്നാല്‍ ഖാന് സാഹിബിന് നിയമം അനുസരിക്കാന്‍ അറിയില്ല
ഇങ്ങനെ പോയാല്‍ എങ്ങനെയാവും എന്നായിരുന്നു പൂനെ ട്രാഫിക്ക് പൊലീസിന്റെ മറുപടി.
KHANSAAB ko cool bhi banana hai
KHANSAAB ko hairstyle bhi dikhani hai
KHANSAAB ko hero waali bike bhi chalani hai
Par KHANSAAB ko traffic rules follow nahin karne
Aise kaise chalega KHANSAAB? #RoadSafety https://t.co/HaynTVwkuo
— PUNE POLICE (@PuneCityPolice) January 29, 2020
English summary: Pune polices hilarious reaction to number plate with sticker
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.