18 April 2024, Thursday

Related news

October 4, 2023
August 28, 2023
August 25, 2023
July 1, 2023
September 10, 2022
September 9, 2022
July 24, 2022
July 22, 2022
July 21, 2022
June 19, 2022

പൂനെ സ്​റ്റേഡിയത്തിന്​ ​നീരജ്​ ചോപ്രയുടെ പേര്​ നല്‍കും

Janayugom Webdesk
August 21, 2021 12:06 pm

പൂനെ ആര്‍മി സ്​പോട്​സ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ പരിസരത്തുള്ള സ്​റ്റേഡിയത്തിന്​ ടോക്യോ ഒളിമ്പിക്​സ് സ്വര്‍ണമെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയുടെ നല്‍കും. പൂനൈ കന്റോണ്‍മെന്‍റിലുള്ള സ്​റ്റേഡിയത്തിന്​ നീരജ്​ ചോപ്ര ആര്‍മി സ്​പോട്​സ്​ സ്​റ്റേഡിയം എന്നാണ്​ നാമകരണം ചെയ്യാന്‍ പോകുന്നത്. 

ആഗസ്റ്റ്​ 23ന്​ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്​ ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങില്‍ 16 ഒളിമ്പ്യന്‍മാരെ മന്ത്രി ആദരിക്കും. ചടങ്ങിന്​ ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും. ടോക്യോ ഒളിമ്പിക്​സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയാണ്​ നീരജ്​ ചരിത്രം രചിച്ചത്. 

അത്​ലറ്റിക്​സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ്​ മാറി. അഭിനവ്​ ബിന്ദ്രയ്ക്ക്​ ശേഷം ഒളിമ്പിക്​സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ താരം കൂടിയായി അദ്ദേഹം മാറി.
eng­lish summary;Pune sta­di­um will be named after Neer­aj Chopra
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.