Saturday
23 Feb 2019

ഓടി തളർന്നു: ഒരു ഗോളിൽ വീണു 

By: Web Desk | Friday 7 December 2018 9:47 PM IST


football
ആർ ഗോപകുമാർ 
കൊച്ചി: ഓടി തളർന്നു, ഗോൾ വീണെന്ന് തോന്നിച്ച ഷോട്ടുകൾ. ഗോൾ പോസ്റ്റിലേയ്ക്ക്  28 ഷോട്ടുകളാണ് കേ രള ബ്ലാസ്റ്റേഴ്‌സ് ഉതിർത്തത്. അവസാനം ഒരു ഗോളിന് തോൽക്കാൻ വിധി. കാണികൾ ഇത്തവണയും 8600. ശരാശരി നിലവാരം മാത്രം പുലര്‍ത്തിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ പൂനെയ്ക്കും രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനുമായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ ഒരു ഗോള്‍ വീണതൊഴിച്ചു നിര്‍ത്തയാല്‍ കളി പൊതുവില്‍ വിരസമായിരുന്നു. മുന്‍ മത്സരങ്ങളിലെന്നപോലെ ഇന്നലെയും ബ്ലാസ്‌റ്റേഴ്‌സ് അവസരങ്ങള്‍ തുലച്ചു കളഞ്ഞു. എന്നാല്‍ പൂനെയുടെ കൂടുതല്‍ മികച്ച വിജയം തടഞ്ഞത് ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങിന്റെ മകച്ച പ്രകടനമാണ്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് പൂനെയുടെ രണ്ടാമത്തെ മാത്രം ജയമാണിത്. 11 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഇലവനില്‍ ഒരു മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് വരുത്തിയത്. പരിക്കേറ്റ കിസിറോണ്‍ കിസിറ്റോയ്ക്ക് പകരം കറേജ് പെക്കൂസണ്‍ ആദ്യ ഇലവനില്‍ ഇടംനേടി. പൂനെ സിറ്റി നാല് മാറ്റങ്ങളുമായാണ് ഇറങ്ങിയത്.
ഇയാന്‍ ഹ്യൂം, നീംദോര്‍ജി തമങ്, സഹില്‍ പന്‍വര്‍, സാര്‍ഥക് ഗൊലൂയി എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങി. കളിയൂടെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ മെനഞ്ഞു. ആദ്യ അവസരം ലഭിച്ചത് ബ്ലാസ്‌റ്റേഴ്‌സിന്. ആദ്യ മിനിറ്റില്‍
സ്‌റ്റൊയാനോവിച്ച് പന്തുമായി എതിര്‍ബോക്‌സിലേക്ക് ഓടിക്കയറിയെങ്കിലും
പ്രതിരോധത്തെ മറികടന്ന് ഷോട്ട് ഉതിര്‍ക്കാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ
പൂനെയുടെ മലയാളി താരം ആഷിഖ് കുരുണിയന്‍ പന്തുമായി ഓടിക്കയറി. ബോക്‌സില്‍ പ്രവേശിച്ച ശേഷം പായിച്ച ഇടംകാലന്‍ ഷോട്ട് നെറ്റിന്റെ സൈഡില്‍ പതിച്ചു.
പിന്നാലെ അഞ്ചാം മിനിറ്റില്‍ സഹില്‍ പന്‍വറിന്റെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് പിടിച്ചെടുത്ത്  കുതിച്ച ദുംഗല്‍ ഗോള്‍വലയെ ലക്ഷ്യമാക്കി  ഷോട്ട് ഉതിര്‍ത്തെങ്കിലും മാത്യു മില്‍സ് ബ്ലോക്ക് ചെയ്ത് അപകടം ഒഴിവാക്കി. ഏഴാം
മിനിറ്റില്‍ പൂനെ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ധിരജ് സിങ്ങിന്റെ
കഴിവുകൊണ്ട് അപകടം ഒഴിവായി. മൈതാന മധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത്
പിടിച്ചെടുത്ത് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് ഓടിക്കയറിയ മാഴ്‌സെലീഞ്ഞോ
വല ലക്ഷ്യമാക്കി പ്ലേസിങ് ഷോട്ട് ഉതിര്‍ത്തെങ്കിലും ധീരജ് സിങ്
വീണുകിടന്ന് പന്ത് തടുത്ത് അപകടം ഒഴിവാക്കുകയായിരുന്നു. തൊട്ടടുത്ത
മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌റ്റൊയാനോവിച്ചും അവസരം തുലച്ചു.
13-ാം മിനിറ്റില്‍ സഹലും അവസരം പാഴാക്കി. 20-ാം മിനിറ്റില്‍
ബ്ലാസ്‌റ്റേഴ്‌സ് വല കുലുങ്ങി.

- Kerala Blasters v FC Pune City

മൈതാനമധ്യത്തുനിന്ന് ഇയാന്‍ ഹ്യൂം തുടക്കമിട്ട നീക്കത്തിനൊടുവില്‍ പന്ത് ഇടതുവിംഗില്‍ ആഷിക് കുരുണിയനിലേക്ക്. പന്ത് കിട്ടിയ കുരുണിയന്‍ ബോക്‌സില്‍ കടന്ന് മാഴ്‌സെലീഞ്ഞോക്ക് നല്‍കി. ഇത്തവണ മാഴ്‌സെലീഞ്ഞോയ്ക്ക് പിഴച്ചില്ല. ധീരജ്
സിങ്ങിന്റെ തലയ്ക്ക് മുകൡലൂടെ ചിപ്പ്‌ചെയ്തു വിട്ട പന്ത് വലയില്‍. ഇതോടെ കളി പൂനെയുടെ നിയ;ന്തണത്തിലായി. ഇടതുവിങ്ങില്‍ ആഷിഖ് കുരുണിയന്‍
ബ്ലാസ്‌റ്റേഴ്‌സിന് നിരന്തരം തലവേദന സൃഷ്ടിച്ചു.ഗോള്‍ വീണതിനുശേഷവും
ബ്ലാസ്‌റ്റേഴ്‌സ് മൂന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയുണ്ടായില്ല. അവരുടെ ലക്ഷ്യബോധമില്ലാത്ത മൂന്നേറ്റങ്ങള്‍ തകര്‍ക്കാന്‍ പൂനെ പ്രതിരോധനിരക്ക് ഏറെ പണിപ്പെടേണ്ടിവന്നില്ല. 30-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് സ്‌റ്റൊയാനോവിച്ചിന്റെ ലോങ് ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. ഇതിനിടെ കുരുണിയന്റെ ക്രോസ് ഇയാന്‍ ഹ്യൂം ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ് കയ്യിലൊതുക്കി.
പിന്നീട് ആദ്യപകുതിയില്‍ ഗോളടിക്കാനുള്ള കാര്യമായ ശ്രമമൊന്നും
ഇരുഭാഗത്തുനിന്നും ഉണ്ടായില്ല. ഇതോടെ ആദ്യപകുതിയില്‍ പൂനെ സിറ്റി 1-0ന്
മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ദുംഗലിനെ പിന്‍വലിച്ച് സി.കെ. വിനീതിനെ
ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കിയെങ്കിലും കാര്യമായ മാറ്റമൊന്നമുണ്ടായില്ല. 46-ാം മിനിറ്റില്‍ സ്‌റ്റൊയാനോവിച്ച് മറ്റൊരു അവസരവും നഷ്ടമാക്കി. നര്‍സാരിയൂടെ താഴ്ന്നുവന്ന ക്രോസ് നിയന്ത്രിച്ച് സ്‌റ്റൊയാനോവിച്ച് ഉതിര്‍ത്ത ഷോട്ട് നേരെ പൂനെ ഗോളിയുടെ കയ്യിലേക്കായിരുന്നു.
51-ാം മിനിറ്റില്‍ സ്‌റ്റൊയാനോവിച്ച് മറ്റൊരു അവസരവും നഷ്ടമാക്കി. 52-ാം മിനിറ്റില്‍ പൂനെക്ക് വേണ്ടി ഗോള്‍ നേടിയ മാഴ്‌സെലീഞ്ഞോയെ പിന്‍വലിച്ച് മാര്‍ക്കോ സ്റ്റാന്‍കോവിച്ച് കളത്തില്‍. 66-ാം മിനിറ്റില്‍ സക്കീര്‍ എടുത്ത കോര്‍ണറിന് നെമന്‍ജ പെസിച്ച് ഉയര്‍ന്നുചാടി തലവച്ചെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 68-ാം മിനിറ്റില്‍ കളംനിറഞ്ഞു കളിച്ച ആഷിഖ് കുരുണിയനെ തിരിച്ചുവിളിച്ച് നിഖില്‍ പൂജാരിയെ പൂനെ ഇറക്കി. കളി 70 മിനിറ്റ പിന്നിട്ടശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മികച്ച മുന്നേറ്റങ്ങള്‍ പ്രകടമായത്. തുടര്‍ന്ന് നിരവധി തവണ പൂനെ ബോക്‌സില്‍ പന്തെത്തിച്ച് അപകട ഭീഷണി ഉയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു.
71-ാം മിനിറ്റില്‍ പെസിച്ച് ബോക്‌സിലേക്ക് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത
സി.കെ. വിനീത് ഷോട്ട് ഉതിര്‍ത്തെങ്കിലും പൂനെ ഗോളി കമല്‍ജിത് സിങ്ങിനെ
കീഴടക്കാനായില്ല. 75-ാം മിനിറ്റില്‍ കറേജ് പെക്കൂസനെ പിന്‍വലിച്ച് ബ്ലാസ്‌റ്റേഴ്‌സ് കെ. പ്രശാന്തിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. 76-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് പ്രശാന്ത് പായിച്ച ഷോട്ട് പൂനെ താരം സാര്‍ഥക് ക്ലിയര്‍ ചെയ്ത് രക്ഷപ്പെടുത്തി. അവസാന മിനിറ്റുകളില്‍ ലീഡ് ഉയര്‍ത്താന്‍ പൂനെയ്ക്കും സമനിലഗോള്‍ കണ്ടെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ഇതോടെ പൂനെയ്ക്ക് 1-0ന്റെ ജയം സ്വന്തമായി. 16ന് മുംബൈ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Related News