ഇനി മാസ്കില്ലാതെ പുറത്തിറങ്ങിയാൽ ശവപ്പെട്ടിയിൽ കിടത്തി ശിക്ഷ

Web Desk
Posted on September 05, 2020, 12:21 pm

മാസ്കില്ലാതെ പുറത്തിറങ്ങി നടന്നാൽ കോവിഡ് ബാധിക്കാൻ സാധ്യത ഏറെയാണ്. എന്നാൽ ഇപ്പോഴിതാ വൈറലായി പുതിയ രീതിയിലുള്ള ശിക്ഷ. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ശവപ്പെട്ടിയിൽ കിടത്തി ശിക്ഷ നടപ്പാക്കും. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ മുനിസിപ്പൽ പൊലീസിന്റെ ശിക്ഷാ രീതിയാണിത്.

ഇതിലൂടെ മാസ്കിടാതെ പുറത്തിറങ്ങുന്നവർക്ക് വേണ്ടി ഓർമപ്പെടുത്താനാണ് ഈ ശിക്ഷാവിധിയിലുടെ പൊലീസ് ലക്ഷ്യമിട്ടത്. ആളുകളെ ഇങ്ങനെ ശവപ്പെട്ടിയിൽ കിടത്തുന്നതും മറ്റുള്ളവർ ഇതിന്റെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നതും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് വെച്ച് പിടികൂടുന്നവരെ ശവപ്പെട്ടിയിൽ ഏതാനും മിനിറ്റ് കിടത്തുന്നതാണ് ശിക്ഷ. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുകയാണ് അധികൃതർ. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

Eng­lish sum­ma­ry; Pun­ish­ment for leav­ing the cof­fin with­out wear­ing a mask

You may also like this video;