March 30, 2023 Thursday

Related news

February 13, 2023
February 2, 2023
January 21, 2023
June 28, 2022
June 11, 2022
May 16, 2022
April 18, 2021
April 9, 2021
September 1, 2020
August 16, 2020

പൊതു സ്ഥലത്ത് നൃത്തം ചെയ്ത യുവമിഥുനങ്ങളായ കമിതാക്കള്‍ക്ക് ശിക്ഷ

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2023 12:55 pm

പൊതുസ്ഥലത്ത് നൃത്തം ചെയ്ത യുവമിഥുനങ്ങളായ കമിതാക്കള്‍ക്ക് ശിക്ഷ. ഇന്ത്യയില്ല.ഇറാനിലാണ് സംഭവം. പത്തുവര്‍ഷം തടവ് ശിക്ഷയാണ് വിധി.
21കാരിയായ അസ്തിയാസ് ഹഖീഖിയേയും പ്രതിശ്രുതവരന്‍ അമീര്‍ മുഹമ്മദ് അഹ്‌മദിനേയുമാണ് ഇറാനിലെ സ്വാതന്ത്ര്യഗോപുരത്തിന് സമീപം നൃത്തം ചെയ്തതിന് ഇറാൻ കോടതി ശിക്ഷിച്ചത്.വ്യഭിചാരം,ദേശസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, ഭരണകൂടത്തിനെതിരായ പ്രചാരണം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്.

വീഡിയോയിൽ പെൺകുട്ടി ശിരോവസ്‌ത്രം ധരിച്ചിട്ടില്ലെന്നും പരാമർശം ഉയർന്നിരുന്നു .സ്ത്രീകള്‍ തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്.വീഡിയോ വൈറലായതോടെയാണ് ഇവരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ 20 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളവരാണ് ഇരുവരും.

Eng­lish Summary:
Pun­ish­ment for young twin suit­ors who danced in a pub­lic place

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.