28 March 2024, Thursday

Related news

March 28, 2024
March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; പാളയത്തില്‍പ്പട കോണ്‍ഗ്രസിന് വലിയ തരിച്ചടിയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2022 4:22 pm

പഞ്ചാബില്‍ നാളെ 117 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്നാല്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്ര സുരക്ഷിതമല്ല. ഭരണവിരുദ്ധവികരവും, പാളയത്തിലെ പടയും കോണ്‍ഗ്രിസനെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. 

ഇക്കുറിയും ഭരണത്തുടര്‍ച്ചയുണ്ടാകുമോ ? അതോ ആം ആദ്മി സൃഷ്ടിക്കുന്ന കൊടുങ്കാറ്റില്‍ കോണ്‍ഗ്രസ് ഭരണത്തിന് മാറ്റമുണ്ടാകുമോ. തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാകുന്നു. കോണ്‍ഗ്രസ് വിട്ട് പുറത്തു വന്ന മുന്‍മുഖ്യമന്ത്രി അമരീന്ദര്‍സിംങ് പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തിലായിരിക്കുകയാണ് .

എന്നാല്‍ പ‍ഞ്ചാബിലെ കര്‍ഷകര്‍ക്ക് ബിജെപിയോടുളള വിദ്വേഷം ഏറെയാണ്. ബിജെപിയുടെ ഒരാള്‍പോലും സഭയില്‍ ഉണ്ടാകരുതെന്ന നിലപാടിലാണ് കര്‍ഷകരും അവരുടെ കുടുംബങ്ങളും, ജാതി മതഭേദമന്യേ കര്‍ഷകര്‍ പഞ്ചാബില്‍ ബിജെപിയെ എതിര്‍ക്കുകയാണ്.പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ശക്തമായ മല്‍സരത്തില്‍ പ്രവചനാതീതമാണ് ജനവിധിയെന്നാണ് അവസാന സൂചനകളും നല്‍കുന്നത്.

കര്‍ഷക സംഘടനകള്‍ രൂപം നല്‍കിയ സംയുക്ത സമാജ് മോര്‍ച്ച പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. ആരോപണ‑പ്രത്യാരോപണങ്ങള്‍ നിറഞ്ഞതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണരംഗം. അത് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള പരിശ്രമത്തിലാണ് ഓരോ മുന്നണിയും.സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ മുന്നില്‍ നിര്‍ത്തി ഭരണത്തുടര്‍ച്ചയ്ക്കാണ്‌ കോണ്‍ഗ്രസ് വോട്ടുതേടിയത്. പക്ഷേ പാളയത്തിലെ പട കോണ്‍ഗ്രസിന് തിരിച്ചടിയായി. പ്രചാരണ രംഗത്തെ ഏകോപനമില്ലായ്മ വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാക്കി.

ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവിന് ഇഷ്ടമായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി സിദ്ദു ഉയര്‍ത്തിയ സമ്മര്‍ദ്ദം അതിജീവിക്കാനായെങ്കിലും സമവായത്തിലെത്തിയെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ കഴിയില്ല. അതിന്റെ അതൃപ്തി ഒരുപക്ഷേ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നിരയിലേക്ക് മാറുമെന്നതില്‍ തര്‍ക്കമില്ല.

അതേസമയം ഭരണവിരുദ്ധ വികാരം അനുകൂലമാക്കി അട്ടിമറിക്ക് ശ്രമിക്കുകയാണ് ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മുഖ്യമന്ത്രി ഛന്നി നടത്തിയ ഭയ്യ പരാമര്‍ശവും ഏറെ ചര്‍ച്ചയായിരിക്കുന്നുഅതേസമയം പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ പിന്‍ബലത്തില്‍ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയണം.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക മാത്രമല്ല അഭിമാന പോരാട്ടത്തില്‍ ജയം അനിവാര്യമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പക്ഷേ കര്‍ഷക രോഷത്തില്‍ പെള്ളിയ ബിജെപിക്ക് കൂടുതലൊന്നും ചെയ്യാനാവില്ലെന്നു തന്നെയാണ് പൊതു വിലയിരുത്തല്‍.

പഞ്ചാബ് അഭിമാന പ്രശ്‌നമായി മാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ ദേശീയ നേതാക്കളെ രംഗത്തിറക്കിയായിരുന്നു പാര്‍ട്ടികളുടെ പ്രചാരണം.

Eng­lish Sumam­ry: Pun­jab Assem­bly elec­tions; The camp is a big blow to the Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.