23 July 2024, Tuesday
KSFE Galaxy Chits Banner 2

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി

Janayugom Webdesk
July 7, 2022 3:18 pm

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി. കുടുംബസുഹൃത്തും ഡോക്ടറുമായ ഗുര്‍പ്രീത് കൗറാണ് വധു. ചണ്ഡിഗഡിലെ മന്നിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.

അമ്മയുടെയും സഹോദരിയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഡോ. ഗുര്‍പ്രീതിനെ ഭഗവന്ത് മന്‍ ജീവിത സഖിയാക്കിയത്.ഡോ.ഗുര്‍പ്രീതിന്റെയും ഭഗവന്ത് മനിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ദീര്‍ഘനാളായി സൗഹൃദമുണ്ട്.

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവ സ്വദേശിയാണ് ഗുര്‍പ്രീത് കൗര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൂടാതെ അടുത്ത സുഹൃത്തുക്കളും പാര്‍ട്ടി നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Eng­lish sum­ma­ry; Pun­jab Chief Min­is­ter Bhag­want Mann got married

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.