കര്‍ഷക സമരത്തിന് പിന്നില്‍ പഞ്ചാബ് മുഖ്യമന്ത്രിയാണെന്ന് മനോഹര്‍ ലാല്‍ പട്ടേല്‍. മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിലര്‍ ഖാലിസ്ഥാൻ തീവ്രവാദികളാണെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ആരോപിച്ചു. കര്‍ഷക പ്രതിഷേധത്തിനിടെ ചിലര്‍ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകള്‍ കാണിച്ചതായും മുദ്രാവാക്യം വിളിച്ചതായും ഖട്ടാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ഷകര്‍ക്കെതിരെ ലാത്തിയും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതിന് വിമര്‍ശനം നേരിടുന്ന ഹരിയാന പൊലീസിനെ ഖട്ടാര്‍ അഭിനന്ദിച്ചു. പഞ്ചാബില്‍ നിന്നുളള കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഹരിയാനയിലെ കര്‍ഷകര്‍ സംയമനം പാലിച്ചു. അതിന് ഞാൻ അവരെ അഭിനന്ദിക്കുന്നു. തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്തതിന് ഹരിയാന പൊലീസിനോടും ഞാൻ നന്ദി പറയുന്നതായി ഖട്ടാര്‍ പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ എന്തിനാണ് അടിച്ചമര്‍ത്തുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചോദിച്ചു. ദേശീയപാതയിലൂടെ മാര്‍ച്ചിനെ തുടരാൻ അനുവദിക്കമമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ക്കെതിരെയുളള പൊലീസ് അതിക്രമങ്ങലെയും അമരീന്ദര്‍ അപലപിച്ചു.
ENGLISH SUMMARY: PUNJAB CM IS BEHIND THE FARMER’S STRIKE
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.