28 March 2024, Thursday

Related news

April 1, 2023
April 11, 2022
March 19, 2022
March 16, 2022
March 16, 2022
December 26, 2021
September 29, 2021
September 28, 2021
September 28, 2021
September 20, 2021

പഞ്ചാബ് കോണ്‍ഗ്രസ് ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താന രാജിവച്ചു

Janayugom Webdesk
ചണ്ഡീഗഡ്
September 28, 2021 7:17 pm

രാഷ്ടീയ പോര് മുറുകുന്നതിനിടെ പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും രാജി. പഞ്ചാബ് ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയാണ് രാജിവച്ചത്. 117 അംഗ പഞ്ചാബ് നിയമസഭയിലെ ഏക മുസ്ലിം അംഗമാണ് റസിയ സുല്‍ത്താന. പിസിസി അധ്യക്ഷന്‍ സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി.
പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നും നവ്‌ജോത് സിങ് സിദ്ദു രാജിവച്ചിരുന്നു. രാജിവെച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും സിദ്ദു അറിയിച്ചിട്ടുണ്ട്.
പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇരിക്കാനാവില്ലെന്നറിയിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ പഞ്ചാബിന്റെ ഭാവിയില്‍ ഒത്തുതീര്‍പ്പിനില്ല എന്ന് സിദ്ദു വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാമ്പോഴാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനം.

Eng­lish Sum­ma­ry: Pun­jab Con­gress cab­i­net min­is­ter Razia Sul­tana has resigned

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.