14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 17, 2024
September 17, 2024
September 17, 2024
September 16, 2024
September 10, 2024
September 2, 2024
August 12, 2024
August 5, 2024
June 29, 2024

അഴിമതിക്കേസ്: പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ല അറസ്റ്റില്‍

Janayugom Webdesk
ചണ്ഡീഗഢ്
May 24, 2022 6:29 pm

അഴിമതിക്കേസില്‍ പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിലെ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പൊലീസിലെ ആന്റി കറപ്ഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. അഴിമതി ആരോപണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിജയ് സിംഗ്ലയെ പുറത്താക്കിയിരുന്നു.
ആംആദ്മി സര്‍ക്കാരിനുകീഴിലുള്ള പദ്ധതിയ്ക്ക് ടെന്‍ഡര്‍ വിളിച്ചതില്‍ ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതിനാണ് മന്ത്രിയെ പുറത്താക്കിയത്. മന്ത്രി കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍ നടപടിയും അറസ്റ്റും. ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് അഴിമതി ആരോപണം നേരിട്ട ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നത്. 2015ല്‍ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിയെ അരവിന്ദ് കെജ്രിവാള്‍ പുറത്താക്കിയിരുന്നു.

Eng­lish Sum­ma­ry: Pun­jab Health Min­is­ter Vijay Singla arrest­ed in cor­rup­tion case

You may like this video also

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.