Web Desk

February 23, 2021, 5:55 pm

പഞ്ചാബിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം ; ജനങ്ങളുടെ പ്രതിഷേധം

Janayugom Online

സാധാരണയായി പഞ്ചായത്ത്- മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ യഥാര്‍ത്ഥമായി ജനങ്ങളുടെ മാനസീകാവസ്ഥയല്ല പ്രതിഫലിക്കുന്നത്. എന്നാല്‍ പഞ്ചാബിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വെളിവാകുന്നത്, ജനങ്ങള്‍ക്ക് ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്രമോലെ ജനങ്ങള്‍ ബിജെപി നേതാക്കളെ ബഹിഷ്കിരക്കുന്നു. അതിനാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ പറ്റി , അല്ലെങ്കില്‍ ഭാവിയെപറ്റി ബിജെപി ദേശീയ നേതാക്കളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് കര്‍ഷക പ്രക്ഷോഭം . അതിനാല്‍ കര്‍ഷകര്‍ക്കിടയില്‍ ജാതി വിവേചനം സൃഷ്ടിക്കാനുള്ള ശ്രമമാണ് ബിജെപിയും, ഭരണകൂടവും നടത്തുന്നത്.

കര്‍ഷകര്‍ ഒരേ മനസോടെ നില്‍ക്കുന്നത് ബിജെപിയുടെ രാഷട്രീയ വളര്‍ച്ചക്കും , തെര‍ഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും വിഘാതമാണ്. കര്‍ഷക പ്രക്ഷോഭം ജാട്ട്- മുസ്ലീം വിഭാഗങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും, അവര്‍ക്കിടിയിലുള്ള അവിശ്വാസങ്ങള്‍ ഇല്ലാതാകുകയുംചെയ്തു. അവര്‍ ഒരുമിച്ച് നിന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ കരിനിയമങ്ങള്‍ക്ക് എതിരെ പോരാടുന്നത്. നേരത്തെ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഐക്യം (ജാട്ട് ‑മുസ്ലീം സാഹോദര്യം ) ഇല്ലാതാക്കി ബിജെപി , അതിന്‍റെ അനന്തരഫലമായി ഹരിയാനയിലും, ഉത്തര്‍പ്രദേശിലും 2017ല്‍ നടന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിലും, 2014, 2019ലെ ലോക്സബാ തെര‍ഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ വിജയം നേടുവാന്‍ കഴിഞ്ഞു. 2013ല്‍ നടന്ന വര്‍ഗീയ കലാപം ഇത്തരണത്തില്‍ ഓര്‍ക്കേണ്ടതാണ്. എന്നാല്‍ സഹോദര്യത്തിന്‍റെ ഒരു പുത്തന്‍ മേഖല തുറന്നിരിക്കുകയാണ് കര്‍ഷക പ്രതിഷേധത്തിന്‍റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു മുസഫര്‍ നഗര്‍. വംശഹത്യക്ക് സാക്ഷിയായ പ്രദേശം കൂടിയാണ് മുസാഫര്‍ നഗര്‍ എന്ന പ്രത്യേകയും ഇത്തരത്തില്‍ ഓര്‍ക്കേണ്ടതാണ്. കാര്‍ഷിക കരിനിയമങ്ങളെ എതിര്‍ക്കപ്പെടേണ്ട സാഹചര്യത്തില്‍ മുസ്ലീം-ജാട്ട് ഐക്യംകൂടുതല്‍ ദൃഢമാകുകയാണ്. അതു തകര്‍ക്കപ്പെടണം, അതിനാല്‍ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ദേശീയതക്ക് ഊന്നല്‍ നല്‍കുന്ന പ്രവണതയിലാണ് ബിജെപി. അതിനായി ജാട്ട് നേതാവായ സ‍ഞ്ജീവ് ബല്യാനെയാണ് നയമിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളെപറ്റിയും, ഇതിന്‍റെ ഗുണങ്ങളെ കുറിച്ചും പ്രകോപിതരായ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ജനങ്ങളുടെ എതിര്‍പ്പിനെ പ്രതിരോധിക്കുന്നതിനു ബിജെപി പ്രവര്‍ത്തകരെ സജ്ജരാക്കണം. ദളിത്-പിന്നാക്ക വിഭാങ്ങളെ പറഞ്ഞു മനസിലാക്കേണ്ട ചുമതലയാണ് ഇദ്ദേഹത്തിനന്‍റെ പ്രഥമ ലക്ഷ്യം. കര്‍ഷക പ്രസ്ഥാനം കൂടുതല്‍ സജീവമാകുകുയും പുതിയ രാഷ്ട്രീയ ദിശാ ബോധം നല്‍കുകയും ചെയ്തതോടെ ബിജെപി കണ്ടമാനം ഭയപ്പെടുന്നു. 

എട്ട് മാസം മുമ്പാണ് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഈ പ്രസ്ഥാനം ആരംഭിച്ചത് എന്നു എടുത്തു പറയേണ്ടിയിരിക്കുന്നു. രാജസ്ഥാനില്‍നിന്നുള്ള ജാട്ടുകള്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നതിനു ശേഷമാണ് അതിനു ഒരു സ്ഥിരത കൈവരിച്ചത്. അതുപോലെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മുസ്ലീംങ്ങളും, ജാട്ടുകളും ഇതില്‍ ചേര്‍ന്നില്ലെങ്കില്‍ ഏറെ ബുദ്ധിമുട്ടായിതീരുമെന്നും നേതാക്കള്‍ മനസിലാക്കിയിരുന്നു. 2020 ജനുവരി 26ന് റിപ്പബ്ളിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലി കര്‍ഷപ്രസ്ഥാനത്തിന്‍റെ വഴിത്തിരിവായിമാറി.പ്രസ്ഥാനത്തിന്‍റെ ലക്ഷ്യങ്ങളും മറ്റും മോദി സര്‍ക്കാര്‍തിരിച്ചറിഞ്ഞു.അതിനാലാണ് ഒരു ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.എന്നാല്‍ ജനുവരി 26നു ശേഷം പഞ്ചാഭ്, ഹരിയാന, രാജസ്ഥാന്‍ , യുപി എന്നിവിടങ്ങളില്‍ കുറഞ്ഞത് 25 ഖാപ്പ്,മഹാ പഞ്ചായത്തുകള്‍ നടന്നിട്ടുണ്ടെന്നുള്ളത് എടുത്ത പറയേണ്ടതാണ്.
eng­lish summary;Punjab local body elec­tion results; Peo­ple’s protest
you may also like this video;