21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 1, 2025
February 22, 2025
February 15, 2025
February 10, 2025
February 10, 2025
January 11, 2025
January 10, 2025
January 10, 2025
December 8, 2024

സുരക്ഷ പിൻവലിച്ച് തൊട്ടടുത്ത ദിവസം പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാല വെടിയേറ്റ് മരിച്ചു

Janayugom Webdesk
ന്യൂഡൽഹി
May 29, 2022 7:12 pm

കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസ് വാല മാൻസ വെടിയേറ്റ് മരിച്ചു. വെടിവെപ്പിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. മൂസ് വാല ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. താല്‍ക്കാലിക നടപടിയാണെന്നായിരുന്നു വിശദീകരണം.

സിദ്ദു മൂസ് വാല എന്നാണ് ശുഭ്ദീപ് സിംഗ് സിദ്ധു അറിയപ്പെടുന്നത്. മൂസ് വാലയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ അവരുടെ ഗ്രാമമായ മാൻസയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഗായകന്‍ കോൺഗ്രസിൽ ചേർന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽ നിന്ന് സിദ്ദു മൂസ് വാല മത്സരിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ ഡോക്ടർ വിജയ് സിംഗ്ലയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. ആരാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Eng­lish Sum­ma­ry: Pun­jabi singer Sid­hu Moose­wala was shot dead the day after secu­ri­ty was beefed up

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.