കോഴിക്കോട് നാദാപുരത്ത് തെരുവുപട്ടിയുടെ ആക്രമണം. വിദ്യർത്ഥിയടക്കം മൂന്ന് പേർക്ക് പരിക്ക്. കടിച്ച പട്ടിയെ പെൺകുട്ടി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.
ഇയ്യങ്കോട് വായനശാലക്കു സമീപം വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. മണ്ണമ്പത്ത് മുരളി, കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി(65), പ്ലസ് ടു വിദ്യാര്‍ത്ഥിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വീടിനു സമീപത്തു വെച്ചാണ് പെൺകുട്ടിക്ക് കടിയേറ്റത്. പ്രാണ രക്ഷാര്ഥം പെൺകുട്ടി തെരുവ് പട്ടിയുടെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു.
English summary: puppy bitten on the leg
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.