20 May 2024, Monday

Related news

May 20, 2024
May 20, 2024
May 19, 2024
May 18, 2024
May 16, 2024
May 15, 2024
May 15, 2024
May 14, 2024
May 14, 2024
May 13, 2024

സഹോദരങ്ങളുടെ വേർപാടിൽ പുറപ്പുഴ തേങ്ങി

സ്വന്തം ലേഖകൻ
തൊടുപുഴ
August 30, 2021 8:35 pm

വീടിന്റെ സ്വീകരണ മുറിയുടെ നടുത്തളത്തില്‍ സഹോദരങ്ങളുടെ വിറങ്ങലിച്ച ശരീരം വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിടത്തിയപ്പോള്‍ അലമുറയിടുന്ന ഉറ്റവരുടെ വിലാപം കണ്ടു നിന്നവരുടെയും കണ്ണുകളും ഈറനണിഞ്ഞു. ഏതാനും വിളിപ്പാടകലെ മറ്റൊരു വീട്ടിലും ഇതേ നേരം കൂട്ടക്കരച്ചില്‍ ഉയര്‍ന്നതോടെ പുറപ്പുഴയെന്ന ഗ്രാമം മുഴുവൻ തേങ്ങി.

മൂവാറ്റുപുഴ തൃക്കളത്തൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരങ്ങള്‍ ഉള്‍പ്പെടയുള്ള യുവാക്കളുടെ മൃതദേഹങ്ങള്‍ പുറപ്പുഴയിലെ വസതിയില്‍ എത്തിച്ചപ്പോഴാണ് ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. പുറപ്പുഴ കുന്നേല്‍ ബാബുവിന്റേയും രജനിയുടേയും മക്കളായ വിഷ്ണു (25), അരുണ്‍ (22), പുറപ്പുഴ മൂക്കിലിക്കാട്ട് രാജേന്ദ്രന്‍ പിള്ളയുടെയും സജിനിയുടെയും മകന്‍ ആദിത്യന്‍ (23) എന്നിവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് 5. 20 ഓടെയാണ് മൂന്ന് ആംബുലന്‍സുകളിലായി വീട്ടിലെത്തിച്ചത്.മരിച്ചവര്‍ സഹോദരിമാരുടെ മക്കളാണ്. 

വിഷ്ണുവിന്റെയും അരുണിന്റെയും മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും ആദിത്യന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മൃതദേഹങ്ങള്‍ മൂന്ന് ആംബുലന്‍സുകളിലായി ഒരേ സമയം പുറപ്പുഴ ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഒരു നാട് മുഴുവന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴിയോരങ്ങളില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. വിഷ്ണുവിന്റെയും അരുണിന്റെയും മൃതദേഹം വീട്ടിലേയ്ക്ക് എത്തിച്ചതിനു ശേഷമാണ് ആദിത്യന്റെ മൃതദേഹം ഇതിന് തൊട്ടടുത്തു തന്നെയുള്ള വീട്ടിലേയ്ക്ക് കൊണ്ടു പോയത്. 

ENGLISH SUMMARY:Purappuzha broth­ers death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.