October 1, 2022 Saturday

പന്നിമൂക്കൻ തവള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാകാനൊരുങ്ങുന്നു

Janayugom Webdesk
നിലമ്പൂർ
September 13, 2020 3:19 pm

കരിമ്പുഴ വന്യജീവി സങ്കേതമുൾപ്പെടുന്ന പശ്ചിമഘട്ട താഴ്വാരങ്ങളിൽ കണ്ടെത്തിയ പന്നിമൂക്കൻ തവള (പാതാള തവള) സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാകാനൊരുങ്ങുന്നു.

‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിർദേശം വന്യജീവി ഉപദേശക ബോർഡിന്റെ അടുത്ത യോഗത്തിൽ ഗവേഷകർ മുന്നോ‍ട്ടുവയ്ക്കും. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ തവളകളെക്കുറിച്ച് ഗവേഷണം നടത്തുന്ന സന്ദീപ്ദാസാണ് ഈ നീക്കത്തിന് തുടക്കംകുറിച്ചത്. അപൂർവം പ്രദേശങ്ങളിൽ മാത്രമാണ് തവളയെ കണ്ടെത്തിയിട്ടുള്ളത്. കരിമ്പുഴ വന്യജീവി സങ്കേതത്തിൽ തവളയുടെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ‘നാസികബത്രാക്കസ് സഹ്യാദ്രെൻസിസ്’ എന്ന് ശാസ്ത്രീയനാമമുള്ള പാതാള തവളയെയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാൻ നിർദേശം സമർപ്പിക്കുന്നത്. പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇതിനെ കാണുന്നത്. ഡൽഹി സർവകലാശാലയിലെ പ്രൊഫ. എസ് ഡി ബിജുവും ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003–-ൽ ഇടുക്കിയിൽനിന്ന് ഈ തവളയെ കണ്ടെത്തിയത്.

കരിമ്പുഴ ഉൾപ്പെടുന്ന പശ്ചിമഘട്ട താഴ്വാരങ്ങളിൽ കണ്ടെത്തിയ ബുദ്ധമയൂരിയെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചിരുന്നു. പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിച്ചാൽ ഔദ്യോഗിക തവളയുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറും.

Eng­lish summary:porcupine frog is set to become the state’s offi­cial frog
You may also like this video:


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.