പുത്തുമലയില്‍ തിരച്ചില്‍ നിര്‍ത്തുമെന്നത് വ്യാജപ്രചരണം: മന്ത്രി എ കെ ശശീന്ദ്രന്

കോഴിക്കോട്: പുത്തുമലയില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്. തിരച്ചില്‍ നിര്‍ത്തുമെന്നത് വ്യാജ പ്രചാരണമാണെന്നും മന്ത്രി വ്യക്തമാക്കി. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ തിരച്ചില്‍ തുടരും. മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 35 ആയി. 24 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. വയനാട് പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഏഴുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്.
you may also like this video