Web Desk

മോസ്കോ

April 07, 2021, 10:03 am

2036 വരെ അധികാരത്തിൽ,ബില്ലിൽ ഒപ്പുവച്ച് പുടിൻ

പുടിന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായി പ്രതിപക്ഷം
Janayugom Online

അടുത്ത 15 വർഷക്കാലം കൂടി അധികാരത്തിൽ തുടരുമെന്ന് വ്യക്തമാക്കുന്ന നിയമനിർമ്മാണത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഒപ്പുവെച്ചു. തിങ്കളാഴ്ചയാണ് പുടിന്‍ ബില്ലില്‍ ഒപ്പ് വച്ചത്. സർക്കാരിന്റെ നിയമ വിവര പോർട്ടലിൽ ബില്ലിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചു. 

2024ൽ പുടിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനിർമ്മാണം.കഴിഞ്ഞ വര്‍ഷം ഭരണഘടനാ ഭേദഗതിയില്‍ വോട്ടെടുപ്പ് നടന്നിരുന്നു. രാജ്യവ്യാപകമായി നടന്ന വോട്ടെടുപ്പിൽ ഭേദഗതി ജനങ്ങൾ അംഗീകരിച്ചു.അദ്ദേഹത്തെ രണ്ട് വർഷത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അനുവദിക്കുന്നതായിരുന്നു റഷ്യയിലെ അന്നത്തെ വിധിയെഴുത്ത്. മാർച്ച് അവസാനം ഈ ഭേദഗതി റഷ്യന്‍ പാര്‍ലമെന്റ് അധോസഭയായ ഡ്യൂമയും പാസാക്കി.

2036 ആകുമ്പോൾ പുടിന് 86 വയസാകുമെന്നാണ് കണക്കാക്കുന്നത്. പുടിൻ 2000 മുതൽ 2008 വരെ തുടർച്ചയായി രണ്ട് തവണ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട്, 1993 ലെ ഭരണഘടനയുടെ നിയമങ്ങൾ അനുസരിച്ച് സ്ഥാനമൊഴിയേണ്ടി വന്നു. 2012ലും 2018 ലും രാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം രണ്ട് ത വണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
ഈ പുതിയ നിയമം ഭരണഘടനയുടെ മാറ്റത്തിന് തന്നെ കാരണമാകും. ഈ ബില്‍ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനും വേണ്ടി പുടിന്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി പ്രതിപക്ഷം ആരോപിച്ചു.
eng­lish sum­ma­ry; Putin in pow­er until 2036, signs the bill
you may also like this video;