Web Desk

ടോക്കിയോ

July 29, 2021, 9:39 am

ഒളിമ്പിക്‌സ്; ആവേശകരമായ വിജയത്തോടെ പി വി സിന്ധു ക്വാർട്ടറിൽ

Janayugom Online

ടോക്യോ ഒളിമ്പിക്‌സ് വനിതകളുടെ വ്യക്തിഗത ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടറിൽ. ഡെന്മാർക്ക് താരം മിയ ബ്ലിച്ച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോർ 21–15, 21–13

ഗ്രൂപ്പ് സ്റ്റേജില്‍ രണ്ട് മത്സരവും ജയിച്ചാണ് സിന്ധു നോക്കൗട്ടിന് യോഗ്യത നേടിയത്. ഗ്രൂപ്പ ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹോങ് കോംഗിന്റെ ചെയുംഗ് ങാന്‍ യിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയിരുന്നു. സ്‌കോര്‍ 21–9, 21–16. ആദ്യ ഗെയിമില്‍ ഹോങ് കോംഗ് താരത്തിനെതിരെ പൂര്‍ണ്ണമായ ആധിപത്യമാണ് സിന്ധു നേടിയത്. രണ്ടാം ഗെയിമില്‍ മാത്രമാണ് ങാന്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഒരുവേള അവര്‍ മുന്നിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യ 10 പോയിന്റിന് ശേഷം ശക്തമായ തിരിച്ചടിച്ച സിന്ധു വിജയം നേടി പ്രീക്വാര്‍ട്ടറിലേക്ക് കടക്കുകയാണ്.

പുരുഷ ഹോക്കിയിലും ഇന്ത്യ അവസാന എട്ടില്‍ പ്രവേശിച്ചിരുന്നു. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ മൂന്നാം ജയം നേടിയാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയം. വരുണ്‍ കുമാര്‍, വിവേക് പ്രസാദ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ലക്ഷ്യം കണ്ടത്.

Eng­lish sum­ma­ry: PV Sind­hu, men’s hock­ey team enter QFs
You may also like this video: