നീണ്ട കാത്തിരിപ്പിനും നിരാശയ്ക്കും വിരാമമിട്ട് ടോക്യോയില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. വനിതാ വിഭാഗം ബാഡ്മിന്റണില്‍ പി വി സിന്ധു ചൈനയുടെ ഹി ബിങ് ചിയാവോയെ പരാജയപ്പെടുത്തി വെങ്കലം സ്വന്തമാക്കി. ഒളിമ്പിക് ബാഡ്മിന്റണില്‍ തുടര്‍ച്ചയായ തന്റെ രണ്ടാം മെഡലാണ് സിന്ധു കരസ്ഥമാക്കിയത്.
വ്യക്തിഗത ഇനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി രണ്ട് മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും സിന്ധുവിന്റെ പേരിലായി. 2016 ല്‍ റിയോ ഒളിമ്പിക്സില്‍ വെള്ളിത്തിളക്കമായിരുന്നു സിന്ധു നേടിയിരുന്നത്, ഇത്തവണ സുവര്‍ണ പ്രതീക്ഷ നല്കിയ സിന്ധുവിന്റെ കുതിപ്പ് സെമിയില്‍ അവസാനിക്കുകയായിരുന്നു.
ഒളിമ്പിക്സ് ചരിത്രത്തില്‍ ഇതുവരെ വ്യക്തിഗത ഇനത്തില്‍ 16 മെഡല്‍ സ്വന്തമാക്കാനേ ഇന്ത്യന്‍ താരങ്ങള്ക്കായിട്ടുള്ളു. സുശീല്‍ കുമാറാണ് വ്യക്തിഗത ഇനത്തില്‍ രണ്ട് മെഡല്‍ സ്വന്തമാക്കിയ ആദ്യതാരം. മൂന്ന് ഒളിമ്പിക്സുകളില്‍ നിന്നാണ് സുശീല്‍ നേട്ടം സ്വന്തമാക്കിയത്. സിന്ധുവിന് പങ്കെടുത്ത രണ്ട് ഒളിമ്പിക്സുകളിലും മെഡല്‍ നേട്ടത്തിലെത്താന്‍ കഴിഞ്ഞു. സൈന നെഹ്വാള് ഇന്ത്യക്കായി നേരത്തെ വെങ്കലം നേടിയിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് സിന്ധു വെങ്കലപ്പോരിനിറങ്ങിയത്. ആദ്യ സെറ്റ് അനായാസം 21–13 എന്ന നിലയില്‍ ഇന്ത്യന്‍ താരം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ മുന്നേറ്റം നടത്താന്‍ ചൈനീസ് താരം ശ്രമിച്ചെങ്കിലും രണ്ടാം സെറ്റും മെഡലും 21–15 ന് സിന്ധു നേടിയെടുത്തു. വനിതാ ബോക്സിങില്‍ ലവ്ലിന ബോര്ഗെയ്ന് ഇന്ത്യയ്ക്കായി മെഡലുറപ്പിച്ചിട്ടുണ്ട്. നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചനു വെള്ളിമെഡല്‍ നേടിയിരുന്നു.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.