ഇണ ചേരാതെ 15 വർഷങ്ങൾ; 62-ാം വയസിൽ പെരുമ്പാമ്പിട്ടത് ഏഴുമുട്ടകൾ!

Web Desk
Posted on September 11, 2020, 5:36 pm

കുറെ വർഷങ്ങളായി ഇണചേരാത്ത പെരുമ്പാമ്പ് മുട്ടകൾ ഇട്ടു. പതിനഞ്ച് വർഷത്തോളം ഇണയില്ലാതെ മൃഗശാലയിൽ കഴിഞ്ഞ പാമ്പാണ് ഏഴ് മുട്ടകളിട്ടത്. 62 വയസാണിതിനുള്ളത്. അമേരിക്കയിലെ സെൻറ് ലൂയിസ് മൃഗശാലയിലാണ് അപൂർവ്വ സംഭവം നടന്നത്. അത്ഭുതം അതൊന്നുമല്ല. അറുപതുകളിലേക്കെത്തുന്നതിന് വളരെ മുൻപുതന്നെ പെരുമ്പാമ്പുകൾ മുട്ടയിടുന്നത് അവസാനിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ മുട്ടയിട്ട ഏറ്റവും പ്രായമുള്ള പാമ്പായിരിക്കും ഇതെന്നും മൃഗശാല അധികൃതർ പറയുന്നു.

ജൂലൈ 23നാണ് പെരുമ്പാമ്പ് ഏഴ് മുട്ടകളിട്ടത്. 1961ലാണ് ഈ പാമ്പ് മൃഗശാലയിൽ എത്തുന്നത്. 1990ൽ ഇവ മുട്ടയിട്ടിരുന്നു. അന്ന് പാമ്പുകളെ ഒന്നിച്ച് ബക്കറ്റിൽ ഇട്ടിരുന്നതിനാൽ ഇണചേർന്ന് മുട്ടയിട്ടതാകാം എന്നാണ് കരുതുന്നത്. വീണ്ടും 2009ൽ മുട്ടയിട്ടെങ്കിലും അവ നശിച്ചുപേയതായും അധികൃതർ പറയുന്നു.

Eng­lish sum­ma­ry; Python, which had been fif­teen years, lays sev­en eggs

You may also like this video;