ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി കൊണ്ട് അണിയറ പ്രവത്തകർ പുറത്ത് വിട്ട കാസ്റ്റിംഗ് കാൾ വീഡിയോ ശ്രദ്ധേയമാകുന്നു. ‘ഖൽബ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയയാണ്. അതേസമയം കാസ്റ്റിംഗ് കാൾ വീഡിയോയിൽ ഷെയിൻ നിഗം പാടിയ രണ്ട് വരി പാട്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ 12 പാട്ടുകളാണ് ഉള്ളത്. 20ൽ ഏറെ പുതുമുഖങ്ങൾക്കാണ് ചിത്രത്തിൽ അവസരം ഒരുക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ “ജാതിക്ക തോട്ടം” എന്ന ഗാനത്തിന്റെ രചയിതാവ് സുഹൈൽ കോയയും സംവിധായകൻ സാജിദ് യഹിയയും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെയിൻ നിഗത്തിനൊപ്പം സിദ്ധിഖും ലെനയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആമേൻ, ഡബിൾ ബാരൽ, നയൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്, സംഗീതം: പ്രകാശ് അലക്സ്, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ സാദിഖ്. പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ. സിനിമ പ്രാന്തൻ പ്രൊഡക്ഷൻസും അർജുൻ അമരാവതി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.