Web Desk

ദോഹ

March 09, 2020, 11:09 am

ഭീതി ഉയർത്തി കൊറോണ; പതിനാല് രാജ്യക്കാർക്ക് ഖത്തറിൽ പ്രവേശന വിലക്ക്

Janayugom Online

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലായി മാർച്ച് 9 മുതൽ പതിനാല് രാജ്യക്കാർക്ക് താൽക്കാലികമായി ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ലെബനൻ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻഡ് എന്നി രാജ്യക്കാർക്കാണ് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും വിലക്ക് ബാധകമാണ്. ഖത്തറിൽ താമസ വിസയുള്ളവർ, വിസിറ്റ് വിസക്കാർ എന്നിവർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിൽ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ നാട്ടിൽ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തർ മലയാളികളുടെ മടക്കയാത്ര നീളും. ഞായറാഴ്ച ഖത്തറിൽ മൂന്ന് കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഖത്തറിൽ വൈറസ് ബാധിതരുടെ എണ്ണം 15 ആയി.

അതേസമയം കൊറോണ ( കോവിഡ് ‑19)യിൽ ലോകത്ത് മരണസംഖ്യ 3792 ആയി ഉയര്‍ന്നു. 100 രാജ്യങ്ങളിലായി 1,09,600  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലായി 236 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയിൽ ഇതുവരെ 5,800 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 1200ൽ നിന്നാണ് ഇരുപത്തിനാലു മണിക്കൂറിനിടെ ഇത്രയും പേരിലേക്ക് വൈറസ് പടർന്നത്.

Eng­lish Sum­ma­ry; Qatar bans entry of pas­sen­gers from 14 countries

YOU MAY ALSO LIKE THIS VIDEO