ഖത്തർ: ഷോക്കേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Web Desk
Posted on November 01, 2019, 6:35 pm

ദോഹ: ഷോക്കേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം മൂസോടി സ്വദേശിയും സെൻട്രൽ ബാങ്ക് ജീവനക്കാരനുമായിരുന്ന അബ്ദുൽ മുനീർ (33)ആണ് ദോഹയിൽ മരിച്ചത്. അൽഖോറിലെ ഒരു വീട്ടിൽ ഇന്നലെ രാത്രി അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. 12 വർഷമായി ഖത്തറിലുള്ള മുനീർ അബു ഹമുറിലാണു താമസിച്ചിരുന്നത്. കബറടക്കം നാട്ടിൽ. പരേതനായ അബ്ദുൽ റഹ്മാന്റെയും അലീമയുടെയും മകനാണ്. ഭാര്യ: ഫർസാന, മകൾ: ലുലൂഹ (നാലുമാസം).