കൊറോണ വൈറസ് ബാധയെ തുടര്ന്ന് നിയന്ത്രണം ഏർപ്പെടുത്തിയ ഖത്തറിലേക്ക് മടങ്ങാൻ സാധിക്കാത്ത പ്രവസിക്കൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. നിയന്ത്രണ കാലയളവിൽ ഖത്തർ ഐഡി യുടെ കാലാവധി കഴിഞ്ഞവർക്കും ആറ് മാസത്തെ പരിധി കഴിഞ്ഞവർക്കും നിയന്ത്രണം നീക്കിയാൽ ഖത്തറിലേക്ക് തിരിച്ചുവരുമെന്ന് മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് പടരുന്നത് തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം മൂലം ഇത്തരം പ്രതിസന്ധി അനുഭവിക്കുന്നവർക്കാണ് ഇളവ് പ്രഖ്യാപിച്ചത്.
പ്രവാസി നേതാക്കളുമായി തൊഴിൽ മന്ത്രാലയം അധികൃതർ നടത്തിയ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ഉൾപ്പടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇവർക്ക് ആശ്വാസം പകരുന്നതാണ് ഖത്തർ സർക്കാരിന്റെ പുതിയ തീരുമാനം.
ENGLISH SUMMARY: qatar will give more time to pravasi
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.