ഉയരക്കുറവിന്റെ പേരില്‍ സ്കൂളില്‍ പരിഹാസം നേരിട്ട ഓസ്ട്രേലിയയില്‍ നിന്നുള്ള ക്വാഡന്റെ സങ്കടം ലോകം ഏറ്റെടുത്ത കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ ഒരു വിവാദവും ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. ക്വാഡന്റെ പ്രായം ഒന്‍പതല്ല, അവന് പ്രായപൂര്‍ത്തിയായ ആളാണ് എന്നുമാണ് പുതിയ ആരോപണം.ക്വാഡന് ഇന്‍സ്റ്റഗ്രാം സെലബ്രിറ്റി ആണെന്നും വന്‍തുക വരുമാനമായി ലഭിക്കുന്നുണ്ടെന്നും പ്രചാരണം പടര്‍ന്നു. ക്വാഡന്റെ അമ്മ മുന്‍പ് പങ്കുവെച്ച ചിത്രങ്ങളില്‍ അവന് പ്രായം 18 ആണെന്ന് കുറിച്ചിട്ടുണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍.
എന്നാല്‍, പ്രചരിക്കുന്നത് തികച്ചും വ്യാജമായ വാര്‍ത്തകളാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ആളുകള്‍ കണ്ടെത്തിക്കഴിഞ്ഞു. ക്വാഡന്റെ ജന്മദിനവും ചെറുപ്പത്തിലെ ചിത്രങ്ങളും ആഘോഷങ്ങളുമെല്ലാം ഇതിനു തെളിവായി നിരത്തുന്നുമുണ്ട്.
ENGLISH SUMMARY: Quaden bayles age controversy
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.